Webdunia - Bharat's app for daily news and videos

Install App

ആരോടും പരിഭവമില്ല? ആദിയുടെ വിജയമാഘോഷിച്ച് ദിലീപ്!

പ്രണവിന്റെ ആദിയുടെ വിജയാഘോഷത്തിൽ ദിലീപും!

Webdunia
ചൊവ്വ, 30 ജനുവരി 2018 (16:43 IST)
പ്രണവ് മോഹൻലാൽ നായകനായ ആദിയുടെ വിജയം ആഘോഷിച്ച് ദിലീപും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് നടന്‍ ദിലീപ് കേക്ക് മുറിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപൂർവ്വമായ സംഭവം.  
 
വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തിയ ആദി മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ഏതാണ്ട് എട്ടു കോടി രൂപയോളം തിയേറ്ററുകളിൽ നിന്നായി ആദി ഇതിനകം നേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. തിയേറ്റര്‍ ഉടമകള്‍ക്ക് ലാഭമുണ്ടാക്കിയ സിനിമ എന്ന നിലയിലും ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച സിനിമ എന്നതിനാലുമാണ് യോഗശേഷം കേക്ക് മുറിച്ച് ആദിയുടെ വിജയം ആഘോഷിച്ചത്.
 
ഫിയോക്കിന്റെ സ്ഥാപക പ്രസിഡന്റ് ദിലീപായിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന ആരോപണത്തില്‍ ജയിലിലായതോടെ സംഘടനയുടെ തലപ്പത്ത് നിന്ന് നീക്കി. പിന്നീട് പുറത്ത് വന്നപ്പോൾ ദിലീപിനെ പ്രസിന്റാക്കിയെങ്കിലും ദിലീപ് പ്രസിഡന്റാവാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments