സൂപ്പർതാരത്തിനായി മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു!
മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊന്നിച്ച്?
Publish Date: Tue, 30 Jan 2018 (11:37 IST)
Updated Date: Tue, 30 Jan 2018 (11:39 IST)
സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ പുതിയ സിനിമയായ 2.0 റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വമ്പൻ റിലീസ് ആണ് ചിത്രത്തിനായി ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ സൂപ്പർ താരങ്ങളെല്ലാം ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സൂപ്പർതാരങ്ങളാണ് ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ പങ്കെടുക്കാനെത്തുന്നത്. ചിരഞ്ജീവി, കമല്‍ഹസന്‍, തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ ടീസറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരങ്ങള്‍ ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ടീസര്‍ ലോഞ്ചില്‍ മുഖ്യാതിഥികളായി മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുമെന്ന് റിപ്പോർട്ട് ഉണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബ്രഹമാണ്ഡ ചിത്രമായ യന്തിരന് ശേഷം ശങ്കറും രജനീകാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് 2.0. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ആരാധകര്‍. തമിഴകത്ത് മാത്രമല്ല ഇങ്ങ് കേരളത്തിലും രജനീകാന്ത് ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് ആഗസ്റ്റ് സിനിമാസ് സ്വന്തമാക്കിയത്.