ഇരുപത്തിയഞ്ചാം ദിവസത്തിലും ഒരുകോടിക്ക് മുകളില്‍ കളക്ഷന്‍, വീഴാതെ 'ആടുജീവിതം', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 23 ഏപ്രില്‍ 2024 (09:21 IST)
ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം' ഞായറാഴ്ചയാണ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. 25 ദിവസം കൊണ്ട് ആഗോളതലത്തില്‍ ചിത്രം 150 കോടി കളക്ഷന്‍ നേടി.
 
 ഇരുപത്തിയഞ്ചാം ദിവസം ഇന്ത്യയില്‍ നിന്ന് 'ആടുജീവിതം' ഏകദേശം 1.30 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ നേടി. ഏപ്രില്‍ 21 ഞായറാഴ്ച്ച ആടുജീവിത്തിന്റെ മലയാളം ഒക്യുപന്‍സി 46.36% ആണ്.
 
 ഇന്ത്യയില്‍ നിന്ന് മാത്രം 81.20 കോടി ചിത്രം നേടിയിട്ടുണ്ട്.ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 93.58 കോടി രൂപയാണ്. 57 കോടി രൂപയാണ് ചിത്രത്തിന്റെ വിദേശ കളക്ഷന്‍.ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ ഇപ്പോള്‍ 150. 58 കോടി നേടി.
 
ഏപ്രില്‍ 6 ന് ചിത്രം ലോകമെമ്പാടുമായി 100 കോടി കടന്നതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
 
2024 ല്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ മലയാള ചിത്രമായി ആടുജീവിതം മാറിക്കഴിഞ്ഞു.മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി ആയിരുന്നു നേടിയത്. ഇത് പൃഥ്വിരാജിന്റെ ആടുജീവിതം തകര്‍ത്തു.3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

അടുത്ത ലേഖനം
Show comments