Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ghilli:പണം വാരിക്കുട്ടി 'ഗില്ലി', തമിഴ്‌നാട്ടില്‍ റെക്കോര്‍ഡ് കളക്ഷന്‍, ആദ്യദിനം വിജയ് ചിത്രം നേടിയത്

Vijay's 'Ghilli' makes world shattering records

കെ ആര്‍ അനൂപ്

, തിങ്കള്‍, 22 ഏപ്രില്‍ 2024 (17:15 IST)
വിജയ് ചിത്രം 'ഗില്ലി' 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 20 ന് വീണ്ടും റിലീസ് ചെയ്തു. ധരണി സംവിധാനം ചെയ്യ്ത റൊമാന്റിക് കോമഡി ചിത്രത്തില്‍ വിജയും തൃഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് റിലീസ്. റിലീസ് ദിവസം സിനിമ എത്ര നേടിയെന്ന് അറിയാമോ?
 
 പ്രീ-സെയില്‍സില്‍ വന്‍ നേട്ടമുണ്ടാക്കിയ ചിത്രം ആദ്യ ദിനം ബോക്സ് ഓഫീസില്‍ 10 കോടി നേടിയിരുന്നു. ആരാധകര്‍ ഒന്നടങ്കം തിയേറ്ററുകളില്‍ വീണ്ടും എത്തി.
 
2024 ല്‍ തമിഴ്നാട്ടില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ രണ്ടാമത്തെ ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷനാണ് ഗില്ലി നേടിയത്.'ലാല്‍ സലാം', 'അയലാന്‍'എന്നീ സിനിമകളെ പിന്നിലാക്കിയാണ് മുന്നേറ്റം.
 
യുഎസിലും യുകെയിലും ചിത്രം 350k ഡോളര്‍ നേടിയതായി റിപ്പോര്‍ട്ടുണ്ട്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടിക്കാന്‍ ഹണി റോസ്!'റേച്ചല്‍' പുത്തന്‍ പോസ്റ്റര്‍ വൈറല്‍