Webdunia - Bharat's app for daily news and videos

Install App

ഇറച്ചിയും മീനും മുട്ടയും നന്നായി കഴിച്ചിരുന്ന ആമിര്‍ ഖാന്‍; കിരണ്‍ ഒരു വീഡിയോ കാണിച്ചതോടെ വീഗന്‍ ആയി

Webdunia
ശനി, 3 ജൂലൈ 2021 (20:24 IST)
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ സംവിധായകയായ കിരണ്‍ റാവുവും വിവാഹബന്ധം വേര്‍പ്പെടുത്തിയ വാര്‍ത്ത സിനിമാലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഈ അടുത്താണ് ഇരുവരും തങ്ങളുടെ 15-ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. അതിനു തൊട്ടുപിന്നാലെയാണ് വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത്.
 
ആമിര്‍ ഖാന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് കിരണ്‍ റാവു. ഇരുവരും അടുത്ത സുഹൃത്തുക്കളെ പോലെയായിരുന്നു. കിരണ്‍ ജീവിതത്തിലേക്ക് എത്തുന്നതിനു മുന്‍പ് ആമിര്‍ നന്നായി ഇറച്ചിയും മീനും മുട്ടയും കഴിച്ചിരുന്ന വ്യക്തിയാണ്. നോണ്‍ വെജ് വിഭവങ്ങളോട് ആമിറിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, കിരണ്‍ റാവു കാണിച്ചുകൊടുത്ത ഒരു വീഡിയോ ആമിറിന്റെ മനസ് മാറ്റി. അതിനുശേഷം ആമിര്‍ വീഗനാണ്. നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കുന്നില്ല. 

കിരണ്‍ റാവുവിനെ ആമിര്‍ ആദ്യമായി കാണുന്നത് 2001 ല്‍ 'ലഗാന്‍' എന്ന സിനിമയുടെ സെറ്റില്‍വച്ചാണ്. ഇരുവരുടെയും സൗഹൃദം അതിവേഗം വളര്‍ന്നു. ഒരു വര്‍ഷത്തേക്ക് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഇരുവരും. അതിനുശേഷം 2005 ലാണ് വിവാഹം. 2011 ല്‍ ഇരുവര്‍ക്കും ഒരു മകന്‍ പിറന്നു. ആസാദ് റാവു ഖാന്‍ എന്നാണ് മകന്റെ പേര്. 2004 മുതല്‍ വിവാഹം വരെ ഇരുവരും ഇടയ്ക്കിടെ കാണുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തിരുന്നു. 

ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെയാണ് ആമിറും കിരണ്‍ റാവുവും വിവാഹമോചനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. തങ്ങളുടെ ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നുവെന്നും മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ല.വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കുറെ നാളായി ഉണ്ടായിരുന്നു ഇപ്പോഴാണ് അതിന് ഉചിതമായ സമയം ആയത്. ഒരുമിച്ച് നിന്ന് മകന്‍ ആസാദിനെ വളര്‍ത്തുമെന്നും ആമിറും കിരണും പറയുന്നു. നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് നടന്‍ സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ കല്യാണം കഴിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments