Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

കിരണ്‍ റാവുവിനെ ആമിര്‍ പരിചയപ്പെടുന്നത് ലഗാന്റെ സെറ്റില്‍വച്ച്, ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷം വിവാഹം; പ്രണയകഥ ഇങ്ങനെ

Aamir Khan
, ശനി, 3 ജൂലൈ 2021 (20:07 IST)
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ സംവിധായകയായ കിരണ്‍ റാവുവും വിവാഹബന്ധം വേര്‍പ്പെടുത്തിയ വാര്‍ത്ത സിനിമാലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഈ അടുത്താണ് ഇരുവരും തങ്ങളുടെ 15-ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. അതിനു തൊട്ടുപിന്നാലെയാണ് വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത്. 
 
കിരണ്‍ റാവുവിനെ ആമിര്‍ ആദ്യമായി കാണുന്നത് 2001 ല്‍ 'ലഗാന്‍' എന്ന സിനിമയുടെ സെറ്റില്‍വച്ചാണ്. ഇരുവരുടെയും സൗഹൃദം അതിവേഗം വളര്‍ന്നു. ഒരു വര്‍ഷത്തേക്ക് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഇരുവരും. അതിനുശേഷം 2005 ലാണ് വിവാഹം. 2011 ല്‍ ഇരുവര്‍ക്കും ഒരു മകന്‍ പിറന്നു. ആസാദ് റാവു ഖാന്‍ എന്നാണ് മകന്റെ പേര്. 2004 മുതല്‍ വിവാഹം വരെ ഇരുവരും ഇടയ്ക്കിടെ കാണുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തിരുന്നു. 

ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെയാണ് ആമിറും കിരണ്‍ റാവുവും വിവാഹമോചനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. തങ്ങളുടെ ജീവിതം പുതിയൊരു അധ്യായത്തിലേക്ക് കടക്കുന്നുവെന്നും മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ല.വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കുറെ നാളായി ഉണ്ടായിരുന്നു ഇപ്പോഴാണ് അതിന് ഉചിതമായ സമയം ആയത്. ഒരുമിച്ച് നിന്ന് മകന്‍ ആസാദിനെ വളര്‍ത്തുമെന്നും ആമിറും കിരണും പറയുന്നു. നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് നടന്‍ സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ കല്യാണം കഴിച്ചത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബീസ്റ്റ്' ഷൂട്ടിംഗ് സെറ്റിലെ പിറന്നാള്‍ ആഘോഷം, ചിത്രങ്ങള്‍ കാണാം