Select Your Language

Notifications

webdunia
webdunia
webdunia
webdunia

Official Trailer | ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ കയറി ആനപ്പറമ്പിലെ വേൾഡ് കപ്പ്, ട്രെയിലർ, റിലീസിന് ഇനി ദിവസങ്ങൾ മാത്രം

Official Trailer | ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ കയറി ആനപ്പറമ്പിലെ വേൾഡ് കപ്പ്, ട്രെയിലർ, റിലീസിന് ഇനി ദിവസങ്ങൾ മാത്രം

കെ ആര്‍ അനൂപ്

, വെള്ളി, 7 ഒക്‌ടോബര്‍ 2022 (09:00 IST)
ആന്റണി വർഗീസിന്റെ പുതിയ ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്. സിനിമയുടെ റിലീസിന് ഇനി ദിവസങ്ങൾ മാത്രം. ഒക്ടോബർ 21ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിൻറെ ട്രെയിലർ ശ്രദ്ധ നേടുകയാണ്.
 
ഫുട്‌ബോൾ പ്രേമികൾക്ക് അവരുടെ കുട്ടിക്കാല ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടു പോകാൻ സാധ്യതയുള്ള സിനിമ കൂടിയാണിത്.
നാട്ടിൻപുറത്തെ ഒരു ഗ്രാമത്തിൻറെ അതി മനോഹരമായ ഫുട്‌ബോൾ കാഴ്ചകളാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കുട്ടികളെ ഫുട്‌ബോൾ പരിശീലിപ്പിക്കുന്ന കഥാപാത്രമായാണ് ആന്റണി വർഗീസ് വേഷമിടുന്നത്.ബാലു വർഗീസ് ലുക്മാനും അദ്ദേഹത്തോടൊപ്പമുണ്ട്. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
 
ഓഡിഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖ ഫുട്‌ബോൾ താരങ്ങളും ഈ ചിത്രത്തിലുണ്ട്.ഒരു 9 വയസ്സുകാരൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവാഗതനായ നിഖിൽ പ്രേംരാജാണ് ചിത്രത്തിൻറെ രചനയും സംവിധാനവും.
 
'ഓപ്പറേഷൻ ജാവ' ഫെയിം സിദ്ദിക് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.നൗഫൽ അബ്ദുള്ളയും ജിത്ത് ജോഷിയും ചേർന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തനിയാവർത്തനത്തിൽ മമ്മൂട്ടിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്, 12 ദിവസം മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്: സിബി മലയിൽ