Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സീനില്‍ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്,തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല';'ആണും പെണ്ണും'സിനിമയിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് ദര്‍ശന രാജേന്ദ്രന്‍

Aanum Pennum 'It is written in the scene that there is no cloth

കെ ആര്‍ അനൂപ്

, വ്യാഴം, 27 ജൂണ്‍ 2024 (09:13 IST)
'ആണും പെണ്ണും' എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു ഇന്റിമേറ്റ് സീനില്‍ ദര്‍ശന രാജേന്ദ്രന്‍ അഭിനയിക്കുന്നത്. ആ സീന്‍ ചെയ്യാനായി പ്രത്യേകം തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും ആ സിനിമയിലെ ബാക്കി സീനുകള്‍ക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകള്‍ തന്നെയാണ് ആ ഒരു സീനിനെ വേണ്ടിയും നടത്തിയിട്ടുള്ളൂവെന്ന് ദര്‍ശന പറയുന്നു.
 
ദര്‍ശനയുടെ വാക്കുകളിലേക്ക് 
 
'ആണും പെണ്ണും' എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി ഒരു ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത്. എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഷോര്‍ട്ട് സ്റ്റോറി വായിക്ക് എന്നിട്ട് വിളിക്ക് എന്നായിരുന്നു ആഷിഖ് ചേട്ടന്‍ പറഞ്ഞത്. ഷോര്‍ട് സ്റ്റോറി വായിച്ചപ്പോള്‍ നല്ല രസമുള്ള ഒരു കഥ എന്നാണ് എനിക്ക് തോന്നിയത്. എനിക്ക് എന്തായാലും ചെയ്യണം എന്നാണ് തോന്നിയത്. എനിക്ക് വേറെ ചോദ്യങ്ങള്‍ ഒന്നുമില്ലായിരുന്നു. 
 
ആഷിക് ചേട്ടന്‍ എന്ന സംവിധായകനും ഷൈജുക്ക എന്ന സിനിമ സിനിമട്ടോഗ്രാഫറിലും റോഷന്‍ എന്ന എന്റെ കോ ആക്ടറിലും എനിക്ക് വലിയ വിശ്വാസമായിരുന്നു. മൂന്ന് പേരെയും ഞാന്‍ അത്രയും റെസ്‌പെക്ട് ചെയ്യുന്നുണ്ട്. അത്രയും സേഫ് ആയിട്ട് തോന്നുന്ന ആള്‍ക്കാരാണ്. അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെയുള്ള ചോദ്യങ്ങളില്ലായിരുന്നു. ആ സിനിമയിലെ ബാക്കി സീനുകള്‍ക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകള്‍ തന്നെയാണ് ആ ഒരു സീനിനെ വേണ്ടിയും ഞാന്‍ നടത്തിയിട്ടുള്ളൂ. ആ സിനിമയെ ഞാന്‍ അങ്ങനെ തന്നെയാണ് ട്രീറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് കോളേജില്‍ ഇരുന്നു സംസാരിക്കുന്ന സീന്‍ ഷൂട്ട് ചെയ്തപോലെ തന്നെയാണ് ആ ഇന്റിമേറ്റ് സീനും എടുത്തത്.
 
 അത് ഹ്യൂമന്‍ നാച്ചുറിന്റെ ഭാഗമാണ്. അത് വലിയൊരു സംഭവമാക്കേണ്ട ആവശ്യമില്ല. എന്റെ ശരീരവും എന്റെ ശബ്ദവും എല്ലാം എന്റെ ടൂള്‍ മാത്രമാണ്. എന്നാണ് ഞാന്‍ കരുതുന്നത്. ആ ചിന്ത എനിക്ക് നാടകത്തില്‍ നിന്ന് കിട്ടിയതാണ്. അത് എന്തൊക്കെ രീതിയില്‍ യൂസ് ചെയ്യാന്‍ പറ്റും അങ്ങനെയൊക്കെ ഞാന്‍ ഉപയോഗിക്കും. എന്റെ ചിന്തയില്‍ ആ കഥാപാത്രം മാത്രമേയുള്ളൂ. കഥാപാത്രം ആ സമയത്ത് ഈ സിറ്റുവേഷനിലൂടെയാണ് പോവുന്നത്. അപ്പോള്‍ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. സീനില്‍ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്. അതിലൊരു ചര്‍ച്ച ഇല്ലല്ലോ. മറ്റെല്ലാ സീനുകളും പോലെ തന്നെയായിരുന്നു ആ ഭാഗവും',- ദര്‍ശന പറഞ്ഞു.
 
മൂന്ന് കഥകള്‍ പറയുന്ന മലയാളം ആന്തോളജി ചിത്രമാണ് 'ആണും പെണ്ണും'. സംവിധായകരായ ആഷിക് അബു, വേണു, ജയ് കെ എന്നിവരുടെ ഓരോ ഹസ്വ ചിത്രങ്ങളാണ് ഈ സിനിമയില്‍ ഉണ്ടാക്കുക. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആണും പെണ്ണും തമ്മിലുള്ള വിവിധ സ്‌നേഹബന്ധങ്ങളുടെ കഥകളാണ് ആന്തോളജി പറഞ്ഞത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റക്കൊമ്പനും മറ്റ് 2 പ്രൊജക്ടുകളുമുണ്ട്, ബജറ്റിന് ശേഷം ഷൂട്ടിന് പോകുമെന്ന് സുരേഷ് ഗോപി