Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

മരക്കാറിന് ശേഷമുള്ള വലിയ ഡീല്‍, 'ആറാട്ട്' സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്

പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്

, ശനി, 20 നവം‌ബര്‍ 2021 (09:03 IST)
മരക്കാറിന് ശേഷം മോഹന്‍ലാലിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ആറാട്ട്. ഫെബ്രുവരി 10 ന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു.

വമ്പന്‍ തുകയ്ക്ക് ആണത്രേ സിനിമയുടെ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയത്. ഏഷ്യാനെറ്റ് ആണ് റേറ്റ്‌സ് സ്വന്തമാക്കിയത്.12 കോടി രൂപയ്ക്കാണ് കച്ചവടം നടന്നത്.
 
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം 18 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.
ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്നു.
 
മരക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്.
 
ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടില്‍ കടുത്ത ദാരിദ്ര്യം, ഒരുനേരത്തെ ഭക്ഷണത്തിനു വകയില്ല; ഷക്കീല പഠിപ്പ് നിര്‍ത്തി സിനിമയിലേക്ക് ഇറങ്ങി