വിജയങ്ങള്‍ മാത്രം കണ്ടുവന്ന സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാള്‍. സ്‌കൂള്‍ അവധിക്കാലത്ത് ഒഴിവുകാലം ആഘോഷിക്കുന്ന പോലെയാണ് വിനീത് ശ്രീനിവാസിന്റെ ഷൂട്ടിംഗ് സെറ്റെന്ന് പലരും പറഞ്ഞിട്ടുണ്ട്. 40 ദിവസം കൊണ്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ മുഴുവന്‍ ചിത്രീകരണവും വിനീത് ശ്രീനിവാസന്‍ പൂര്‍ത്തിയാക്കിയത്. പല കാലങ്ങളിലായി നടക്കുന്ന കഥ ഇത്രയും വേഗത്തില്‍ ചിത്രീകരിക്കുക എന്നത് എളുപ്പമായ കാര്യമല്ല.
വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകനൊപ്പം അത്രത്തോളം എന്‍ജോയ് ചെയ്താണ് ഓരോ അണിയറ പ്രവര്‍ത്തകരും ചിത്രീകരണത്തില്‍ പങ്കാളികളാവുന്നത്. ആ കാഴ്ചകള്‍ ഒരിക്കല്‍ കൂടി കാണാം. ലൊക്കേഷന്‍ സമയത്ത് പകര്‍ത്തിയ ചിരി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ധ്യാന്‍ ശ്രീനിവാസന്റെ സ്‌കൂള്‍ കാലവും വീടും പകര്‍ത്തിയ സമയത്തെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷം റിലീസ് ചെയ്ത് പന്ത്രണ്ടാമത്തെ ദിവസം 1.15 കോടി രൂപ നേടി. സിനിമയുടെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍
28.90 കോടി രൂപയാണ്. ഏപ്രില്‍ 22 തിങ്കളാഴ്ച 'വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ മലയാളം ഒക്കുപ്പന്‍സി മൊത്തത്തില്‍ 23.81% രേഖപ്പെടുത്തി.