ആറാം ദിവസവും 3കോടിക്ക് മുകളില്‍ കളക്ഷന്‍,'ആവേശം' ഇതുവരെ എത്ര നേടി ?

കെ ആര്‍ അനൂപ്
ബുധന്‍, 17 ഏപ്രില്‍ 2024 (10:36 IST)
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' 50 കോടി ക്ലബ്ബിലേക്ക്.
 
റിലീസ് ചെയ്ത് ആദ്യ ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍'ആവേശം' ബോക്സ് ഓഫീസില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് 23.44 കോടി നേടി.
ഏപ്രില്‍ 16 ചൊവ്വാഴ്ച, ചിത്രം ഏകദേശം 3.60 കോടി നേടി. ചൊവ്വാഴ്ച, 51.86% ഒക്യുപന്‍സി നേടാനായി.ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന്, 'ആവേശം' 47.75 കോടി രൂപ നേടി.
 
 വിദേശ കളക്ഷന്‍ 25 കോടി കടന്നു.ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments