Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ അല്ല മമ്മൂട്ടി ഒന്നാമത് ! ജനപ്രീതിയില്‍ മുന്നിലുള്ള മലയാളി നടന്മാര്‍

Mohanlal is not Mammootty first! Malayalam actors leading in popularity

കെ ആര്‍ അനൂപ്

, ചൊവ്വ, 16 ഏപ്രില്‍ 2024 (19:34 IST)
ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള മലയാളി താരങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പ്രമുഖ മീഡിയ കള്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ ആണ് ലിസ്റ്റ് പുറത്തുവിട്ടത്. മാര്‍ച്ച് മാസത്തെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റ് ആണ് പുറത്തുവന്നത്.
 
ഫെബ്രുവരി മാസത്തെ പോലെ ജനപ്രീതിയില്‍ ഒന്നാം സ്ഥാനം മമ്മൂട്ടിക്കാണ്.ഭ്രമയുഗത്തിന്റെ വിജയവും വരാനിരിക്കുന്ന ടര്‍ബോ ഹൈപ്പുമാണ് മമ്മൂട്ടിയെ മുന്നില്‍ എത്തിച്ചത്. രണ്ടാം സ്ഥാനത്ത് മോഹന്‍ലാല്‍. ജനുവരിയില്‍ ഒന്നാം സ്ഥാനം മോഹന്‍ലാലിന് ആയിരുന്നു.
മൂന്നാം സ്ഥാനത്ത് പൃഥ്വിരാജ് ആണ്.
 ഫെബ്രുവരിയില്‍ നാലാം സ്ഥാനത്ത് ആയിരുന്നു താരം. 
 
അന്വേഷിപ്പിന്‍ കണ്ടത്തും വിജയമായതിന് പിന്നാലെ ടോവിനോ തോമസ് നാലാം സ്ഥാനത്തേക്ക് കയറി.അജയന്റെ രണ്ടാം മോഷണം ആണ് ഇനി വരാനുള്ളത്.
 
അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസില്‍ ആണ്. ആവേശം വിജയമായതാണ് നടനെ മുന്നിലെത്തിച്ചത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട ധ്യാനെ, ഞങ്ങടെ ബ്ലോക്ക് ബസ്റ്ററിന് ഒരു പ്രത്യേകതയുണ്ട്, സെക്കൻഡ് ഹാഫിൽ ലാഗുള്ള ബ്ലോക്ക് ബസ്റ്റർ, മറുപടി നൽകി ജിത്തു മാധവൻ