Webdunia - Bharat's app for daily news and videos

Install App

ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇനി ആര്യയുമായി ഇടപഴകാൻ കഴിയില്ല; വിവാഹ വാർത്തയിൽ പ്രതികരണവുമായി അബർനദി

Webdunia
വെള്ളി, 15 ഫെബ്രുവരി 2019 (10:58 IST)
പല പല വിവാധങ്ങൾക്കൊടുവിൽ ആര്യ തന്റെ വിവാഹ വാർത്ത സ്ഥിരീകർച്ചിരിക്കുകയാണ്. പുതുമുഖ നടി സയ്യേഷയാണ് വധു. ഇതിന് മുമ്പും പല ഗോസിപ്പുകളും ഉണ്ടായിരുന്നെങ്കിലും ആര്യയും സയ്യേഷയും വാർത്ത സ്ഥിരീകരിക്കാത്തതായിരുന്നു ആരാധകരെ നിരാശയിലാഴ്‌ത്തിയത്.
 
എന്നാൽ ആര്യ പ്രഖ്യാപനം നടത്താത്തത് എങ്ക വീട്ടു മാപ്പിളൈ മത്സരാർത്ഥി അബർനദിയെ ഭയന്നാണെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആര്യയുടെ പ്രഖ്യാപനം ഉണ്ടായാൽ മാത്രമേ ആ വാർത്ത ഞാൻ വിശ്വസിക്കൂ എന്ന് അബർനദിയും പറഞ്ഞിരുന്നു. 
 
ആര്യയ്ക്ക് വധുവിനെ കണ്ടെത്താൻ നടത്തിയേ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയാണ് അബർനദി. മലയാളികൾ ഉൾപ്പെടെ 16 പെൺകുട്ടികൾ മത്സരിച്ച പരിപാടിയിൽ ഏറ്റവും ജനപ്രീതി നേടിയത് അബർനദി ആയിരുന്നു. ഷോയിൽ അവസാന ഘട്ടത്തിൽ എത്തും മുൻപ് തന്നെ അബർണതി പുറത്താകുകയും ചെയ്തിരുന്നു.
 
എന്നാൽ എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്നുറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കല്ല്യാണ വാർത്ത ആര്യ സ്ഥിരീകരിച്ചതോടെ അബർനദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. ആര്യയ്ക്കും സയേഷയ്ക്കും ആശംസള്‍ നേരുന്നുവെന്നും മാര്‍ച്ച് മാസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അബർനദി ഇപ്പോൾ പറയുകയാണ്. 
 
'ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.
 
ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. എന്നാല്‍ ആര്‍ക്കും സ്വഭാവം പിടികിട്ടുകയില്ല. ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ മനസ്സില്‍ പ്രണയം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തിനാകില്ല.
 
ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഞാനും ആര്യയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോള്‍ എന്നോട് പലരും ആര്യയെക്കുറിച്ച് ചോദിക്കാറുണ്ട്. സായ്യേഷയുടെയും ആര്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.’
 
ആര്യയുടെ സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കില്ലെന്ന് അബര്‍നദി പറഞ്ഞു. ‘ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല. അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സയേഷയ്ക്കും നല്ലത് വരട്ടെ’- അബര്‍നദി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Cabinet Decisions, July 2: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സ്ത്രീധനത്തില്‍ ഒരു പവന്റെ കുറവ്; ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവവധു ജീവനൊടുക്കി

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു

കോവിഡ് വാക്‌സിനും പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

St.Thomas Day 2025: ജൂലൈ 3: ദുക്‌റാന തിരുന്നാള്‍, തോമാശ്ലീഹയുടെ ഓര്‍മ

അടുത്ത ലേഖനം
Show comments