ഹസനും ആര്യാടനും സാധിക്കാത്തത് കോണ്‍ഗ്രസിന് നേടിക്കൊടുത്ത് ലീഗിനെ അമ്പരപ്പിച്ച നേതാവ്; അതാണ് ഷാനവാസ്
ഹസനും ആര്യാടനും സാധിക്കാത്തത് കോണ്‍ഗ്രസിന് നേടിക്കൊടുത്ത് ലീഗിനെ അമ്പരപ്പിച്ച നേതാവ്; അതാണ് ഷാനവാസ്
മിച്ച വാക്ചാതുരി, നിലപാടുകള്‍ സ്വീകരിക്കുന്നതിലെ മിടുക്ക്, നേതൃപാടവം, തിരുത്തല്‍ വാദി എന്നിങ്ങനെ നീണ്ടു പോകുന്നതാകും എംഐ ഷാനവാസ് എന്ന രാഷ്‌ട്രീയ നേതാവിനെ ഓര്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുക.
തുടക്കത്തില്‍ കെ കരുണാകരനൊപ്പവും പിന്നീട് എകെ ആന്റണിക്കൊപ്പവും നിലകൊണ്ടപ്പോഴും തന്ത്രങ്ങള്‍ മെനയുന്നതിലെ മിടുക്ക് തന്നെയായിരുന്നു ഷാനവാസിനെ ശ്രദ്ധേയനാക്കിയത്. ഗ്രൂപ്പ് പോര് ശക്തമായിരുന്നപ്പോഴും ലീഡര്‍ കൈവിട്ടപ്പോഴും സ്വന്തമായ ഒരു ഇരിപ്പിടം എന്നുമുണ്ടായിരുന്നു അദ്ദേഹത്തിന്.
കരുണാകരന്റെ മക്കള്‍ സ്‌നേഹം ഗ്രൂപ്പില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയ കാലഘട്ടമാണ് ഷാനവാസിലെ രാഷ്‌ട്രീയക്കാരനെ സംസ്ഥാന കോണ്‍ഗ്രസ് കൂടുതല്‍ അടുത്തറിഞ്ഞത്. ജി കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല എന്നിവരെ ഒപ്പം നിര്‍ത്തി ബദല്‍ ശക്തിയുണ്ടാക്കി ഐ ഗ്രൂപ്പില്‍ തന്നെ തലയുയര്‍ത്തി നിന്നു അദ്ദേഹം.
ചെന്നിത്തലയുടെ പിന്തുണയ്‌ക്ക് ബലം കുറഞ്ഞതോടെ എ ഗ്രൂപ്പിലേക്ക് ഓടിക്കയറാന്‍ ഷാനവാസിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. എകെ ആന്റണിയുമായുള്ള ബന്ധം രാഷ്‌ട്രീയ വളര്‍ച്ചയുടെ ചവിട്ടു പടിയാകുമെന്ന് കരുതിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ കടന്നുവരവാണ് ഐ ഗ്രൂപ്പിലേക്ക് മടങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
തുടര്‍ന്നങ്ങോട്ട് ന്യൂനപക്ഷ മുഖമായി തീര്‍ന്നു ഷാനവാസ്. മതനേതാക്കളുമായുള്ള അടുത്ത ബന്ധം യു ഡി എഫിന്റെ വളര്‍ച്ചയെ ചെറുതൊന്നുമല്ല സഹായിച്ചത്. എ പി സുന്നി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതസംഘടനകളെ ഒപ്പം നിര്‍ത്തി. മുസ്ലിം ലീഗ് നേതൃത്വത്തെ പോലും അമ്പരപ്പിക്കുന്നതായിരുന്നു ഈ നീക്കം. എംഎം ഹസനും ആര്യാടന്‍ മുഹമ്മദിനും സാധിക്കാത്ത കാര്യങ്ങളാണ് ഷാനവാസിലൂടെ സംസ്ഥാന കോണ്‍ഗ്രസ് നേടിയെടുത്തത്.