Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഏട്ടാ... നിങ്ങളുടെ ഈ വേദന പ്രപഞ്ചം മായിക്കും'; അമ്മ നഷ്ടപ്പെട്ട ഗോപി സുന്ദറിനെ ആശ്വസിപ്പിച്ച് മുൻ പങ്കാളി അഭയ ഹിരണ്മയി

'ഏട്ടാ... നിങ്ങളുടെ ഈ വേദന പ്രപഞ്ചം മായിക്കും'; അമ്മ നഷ്ടപ്പെട്ട ഗോപി സുന്ദറിനെ ആശ്വസിപ്പിച്ച് മുൻ പങ്കാളി അഭയ ഹിരണ്മയി

നിഹാരിക കെ.എസ്

, വ്യാഴം, 30 ജനുവരി 2025 (15:30 IST)
സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ വിടവാങ്ങിയപ്പോൾ അദ്ദേഹത്തിന് ആശ്വാസ വാക്കുകളുമായി മുൻപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയി. ഈ സങ്കടം മറികടക്കാൻ ഗോപി സുന്ദറിന് സാധിക്കട്ടെയെന്നും നിങ്ങളുടെ അമ്മ കാവൽ മാലാഖ ആയി ഒപ്പം ഉണ്ടാകുമെന്നും അഭയ പറയുന്നു. അഭയയുടെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.
 
'നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ എനിക്കറിയാം, നിങ്ങൾ അമ്മയിലൂടെ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിൽ തുടങ്ങിയതാണ് നിങ്ങളുടെ സംഗീത യാത്ര. അവൾ നിങ്ങളുടെ വഴികാട്ടിയാകട്ടെ ഇനിയുള്ള കാലം അത്രയും! ഈ വേദന മറികടക്കാൻ ഏട്ടാ ഉറപ്പായും പ്രപഞ്ചം നിങ്ങൾക്ക് വേണ്ടുന്ന ഊർജ്ജം നൽകും. നിങ്ങളുടെ അമ്മയിലൂടെ,നിങ്ങൾ അവളിലൂടെ സുഖപ്പെടും', അഭയ കുറിച്ചു. 
 
കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദറിന്റെ അമ്മ വിടവാങ്ങിയത്. നേരത്തെ ഗോപി സുന്ദറിന്റെ മുൻ പങ്കാളി അമൃത സുരേഷും ഗോപി സുന്ദറിന്റെ അമ്മക്ക് ആദരാജ്ഞലികൾ നേർന്ന് എത്തിയിരുന്നു.
 
അമ്മേ, സ്നേഹവും സന്തോഷവും കൊണ്ട് എന്റെ ജീവിതത്തെ നിങ്ങൾ സുന്ദരമാക്കി. എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും 'അമ്മ ആയിരുന്നു. ഞാൻ ക്രിയേറ്റ് ചെയ്യുന്ന ഓരോ സംഗീത സ്വരത്തിലും നീ എന്നിലേക്ക് പകർന്ന സ്നേഹം അടങ്ങിയിരിക്കുന്നു. 'അമ്മ എന്നെ വിട്ട് എങ്ങും പോയിട്ടില്ല - നീ എന്റെ ഹൃദയത്തിലും, എന്റെ ഈണങ്ങളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടുവയ്പ്പിലും ഉണ്ടാകും അമ്മേ- നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, പക്ഷേ നീ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം, എന്നെ കാക്കുന്ന കാവൽ മാലാഖ. അമ്മേ, സമാധാനത്തോടെ വിശ്രമിക്കൂ. നീ എപ്പോഴും എന്റെ ശക്തിയായിരിക്കും, എന്റെ വഴികാട്ടിയായിരിക്കും എന്നാണ് അമ്മയുടെ വിയോഗവർത്ത പങ്കുവച്ചുകൊണ്ട് ഗോപി കുറിച്ചത്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം വിവാഹത്തിന് ശേഷവും ആദ്യ ഭർത്താവുമായി അവിഹിതബന്ധം; രാഖിക്ക് ഇനി മൂന്നാം വിവാഹം, വരൻ അങ്ങ് പാകിസ്ഥാനിൽ നിന്നും