Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകൾക്കൊപ്പമിരുന്ന് കാണാവുന്ന സിനിമകളെ ഇനി ചെയ്യു; സിനിമാ ലോകത്തെ ഞെട്ടിച്ച തീരുമാനവുമായി അഭിഷേക് ബച്ചൻ

മകൾക്കൊപ്പമിരുന്ന് കാണാവുന്ന സിനിമകളെ ഇനി ചെയ്യു; സിനിമാ ലോകത്തെ ഞെട്ടിച്ച തീരുമാനവുമായി അഭിഷേക് ബച്ചൻ
, ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (16:12 IST)
തന്റെ മകളോടൊപ്പമിരുന്ന് കാണാവുന്ന സിനിമകൽ മാത്രമേ തനിനി  ചെയ്യൂ എന്ന് വെളിപ്പെടുത്തി അഭിഷേക് ബച്ചൻ. ‘ആരാധ്യയെ ഓർത്ത് മാത്രമേ ഇനി ഏത് ജോലിയും തിരഞ്ഞെടുക്കൂ അതിപ്പോ സിനിമയായലും എന്നായിരുന്നു അഭിഷേക്ക് ബച്ചന്റെ വെളിപ്പെടുത്തൽ. തന്റെ പുതിയ ചിത്രമായ മാന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമയി ബന്ധപ്പെട്ട ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അഭിഷേക് ബച്ചൻ ഇക്കാര്യങ്ങൾ പറഞ്ഞത്. 
 
വളർന്നാൽ അവൾ എന്തു തിരഞ്ഞെടുക്കനമെന്ന് ഞാനോ ഐശ്വര്യയോ നിർബന്ധിക്കില്ല. അത് അവളുടെ അവകാശമാണ്. അവൾ എന്തു തിരഞ്ഞെടുത്താലും പിന്തുണക്കും. കാരണം ഞങ്ങളുടെ രക്ഷിതാക്കൾ ചെയ്തതും അതു തന്നെയാണ്. 
 
കുടുംബവും സിനിമയും തമ്മിൽ അവർ ഒരിക്കലും കൂട്ടിക്കലർത്തിയിട്ടില്ല. അച്ഛൻ സിനിമാ വേഷത്തിൽ വീട്ടിലെത്തുന്നത് ആദ്യമായി കാണുന്നത് ഇന്‍സാനിയാത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്  നടക്കുമ്പോൾ ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ്. ഒരിക്കലും തങ്ങളെ ഒരു താര ദമ്പതികളുടെ മക്കളായി അവർ വളർത്തിയിട്ടില്ലെന്നും അഭിഷേക് ബച്ഛൻ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ പ്രിയ മധു സാറിന് കടലോളം സ്‌നേഹവും ജൻ‌മദിനാശംസകളും' നടൻ മധുവിന് പിറന്നാൾ കേക്കുമായി മോഹൻലാൽ !