Webdunia - Bharat's app for daily news and videos

Install App

പരിഹസിച്ച യുവതിക്ക് തക്ക മറുപടി കൊടുത്ത് അഭിഷേക് ബച്ചൻ!

കെ ആർ അനൂപ്
വ്യാഴം, 30 ജൂലൈ 2020 (19:29 IST)
മുംബൈയിലെ നാനാവതി ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരുടെയും ആരോഗ്യവിവരങ്ങൾ ദിവസവും ട്വിറ്ററിലൂടെ താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ചികിത്സയിൽ കഴിയുന്ന താരങ്ങളെ പരിഹസിച്ച് കമൻറ് എഴുതിയ പറുൽ കൗഷിക് എന്ന യുവതിക്ക് തക്കതായ മറുപടി നൽകിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. അഭിഷേകിൻറെ വെബ് സീരീയസായ  'ബ്രീത്ത് ഇൻ ടു ദി ഷാഡോസ്' വിവരങ്ങൾ പങ്കു വെച്ച ട്വീറ്റിലായിരുന്നു യുവതി പരിഹസിച്ചുകൊണ്ട് കമൻറ് എഴുതിയത്.
 
"അച്ഛൻ ആശുപത്രിയിൽ അല്ലേ?, നിങ്ങളെ ആരാണ് ഊട്ടുന്നത്" - എന്നാണ് യുവതി എഴുതിയത്. ഞങ്ങൾ ആശുപത്രിക്കിടക്കയിൽ കിടന്ന് ഭക്ഷണം കഴിക്കുകയാണ് എന്നാണ് അഭിഷേക് ഇതിന് മറുപടി നൽകിയത്.
 
വേഗം രോഗ മുക്തി നേടി വരൂ സാറെന്നും ഇങ്ങനെ വെറുതെ കിടന്ന് ഭക്ഷണം കഴിക്കുവാൻ എല്ലാവർക്കും ഭാഗ്യം ലഭിക്കില്ല എന്നായിരുന്നു പറുലിൻറെ അടുത്ത ട്വീറ്റ്. ഇപ്പോൾ ഞങ്ങൾ കടന്നു പോകുന്ന തരത്തിലുള്ള അനുഭവം നിങ്ങൾക്ക് ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നും നിങ്ങൾ സുരക്ഷിതയായി ആരോഗ്യത്തോടെ ഇരിക്കൂവെന്നും നിങ്ങളുടെ ആശംസകൾക്ക് നന്ദി എന്നുമാണ് അഭിഷേക് മറുപടിയായി ട്വിറ്ററിൽ എഴുതിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

18കാരിയെ പീഡിപ്പിച്ച സംഭവം: നവവരനും പ്ലസ് ടു വിദ്യാർഥിയും അടക്കം 20 പേർ അറസ്റ്റിൽ

ഇനി എന്ത് വേണം!, മെസി ഒക്ടോബർ 25ന് കേരളത്തിൽ, 7 ദിവസം സംസ്ഥാനത്ത്, പൊതുപരിപാടികളിലും ഭാഗമാകും

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

അടുത്ത ലേഖനം
Show comments