Webdunia - Bharat's app for daily news and videos

Install App

96ലെ റാം ആകേണ്ടിയിരുന്നത് അഭിഷേക് ബച്ചൻ!

നിഹാരിക കെ.എസ്
ചൊവ്വ, 18 ഫെബ്രുവരി 2025 (15:43 IST)
പ്രേംകുമാർ എന്ന സംവിധായകനെ തമിഴിൽ അടയാളപ്പെടുത്തിയ സിനിമയാണ് 96. വിജയ് സേതുപതി നായകനായ ചിത്രം സൗത്ത് ഇന്ത്യയിൽ മുഴുവൻ തരംഗമായി. തൃഷയുടെ തിരിച്ചുവരവിന് ഈ സിനിമ കാരണമായി. ഒരു റൊമാന്റിക് ഡ്രാമ ചിത്രമായി എത്തിയ 96 ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ചിത്രത്തിൽ വിജയ് സേതുപതിയും തൃഷയും അവതരിപ്പിച്ച റാം, ജാനു എന്നീ കഥാപാത്രങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 
 
എന്നാൽ 96 ആദ്യം ഒരു ബോളിവുഡ് സിനിമ ആയിട്ടാണ് പ്ലാൻ ചെയ്തിരുന്നതെന്നും വിജയ് സേതുപതിക്ക് പകരം മറ്റൊരു ബോളിവുഡ് നടനെയാണ് ഉദ്ദേശിച്ചിരുന്നതെന്നും വെളിപ്പെടുത്തുകയാണ് സംവിധായകൻ പ്രേംകുമാർ. അഭിഷേക് ബച്ചനെ ആയിരുന്നു സിനിമയിലെ റാം എന്ന കഥാപാത്രമായി ആദ്യം പ്ലാൻ ഇട്ടിരുന്നത് എന്നാൽ നിർഭാഗ്യവശാൽ തനിക്ക് അന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്ന് പ്രേംകുമാർ പറഞ്ഞു. 
 
'എനിക്ക് ഹിന്ദി നന്നായി അറിയാം, എന്‍റെ അച്ഛൻ വടക്കേ ഇന്ത്യയിലാണ് വളർന്നത്. അതുകൊണ്ട്, കുട്ടിക്കാലത്ത് ഞാൻ ഹിന്ദി സിനിമകളാണ് നിരന്തരം കണ്ടത്. നസറുദ്ദീൻ ഷാ ആണ് എന്‍റെ പ്രിയപ്പെട്ട നടൻ. ഞാൻ ഇപ്പോൾ ഒരു ഹിന്ദി തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്', പ്രേംകുമാർ പറഞ്ഞു. സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ ഇന്ത്യൻ സ്‌ക്രീൻ റൈറ്റേഴ്‌സ് കോൺഫറൻസിൽ ആണ് പ്രേംകുമാർ ഇക്കാര്യം പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

മനസിലെ വൃത്തികേട് ചാനലിൽ വിളിച്ചുപറഞ്ഞു: രൺവീർ അല്ലാബാഡിയയെ വിമർശിച്ച് സുപ്രീംകോടതി

സംസ്ഥാനത്ത് പൂവാലന്മാരുടെ ശല്യം കൂടുന്നു; കണക്കുകളിങ്ങനെ

കെ കെ ശൈലജയ്ക്കെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസ്, മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ

ഇന്ത്യ എന്നതിന് പകരം ഭാരതം അല്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്നാക്കണം; ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി

അടുത്ത ലേഖനം
Show comments