1996ലെ തന്റെ ടീം ഇപ്പോഴാണ് കളിക്കുന്നതെങ്കില്‍ നിലവിലെ ഇന്ത്യന്‍ ടീമിനെ ഇന്ത്യയില്‍ വെച്ച് വെറും 3 ദിവസത്തിനുള്ളില്‍ തോല്‍പ്പിക്കുമായിരുന്നുവെന്ന് ശ്രീലങ്കയുടെ ഇതിഹാസതാരമായ അര്‍ജുന രണതുംഗെ. ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അന്നത്തെ ടീമിന് നിലവിലെ ഇന്ത്യന്‍ ടീമിനെ അനായാസമായി തോല്‍പ്പിക്കാനാകുമെന്നാണ് രണതുംഗയുടെ അവകാശവാദം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രണതുംഗെയുടെ പ്രതികരണം.
1996ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ശീലങ്കന്‍ ടീമില്‍ ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ക്ക് പുറമെ അരവിന്ദ ഡിസില്‍വ, സനത് ജയസൂര്യ, മര്‍വന്‍ അട്ടപ്പട്ടു, രണതുംഗെ ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായിരുന്നു. ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ വെച്ച് ന്യൂസിലന്‍ഡിനോടും ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലും ഇന്ത്യ തോറ്റതോടെ കടുത്ത വിമര്‍ശനങ്ങളാണ് ഇന്ത്യ നേരിട്ടത്. ഈ സാഹചര്യത്തിലാണ് രണതുംഗെയുടെ പരാമര്‍ശം.