Webdunia - Bharat's app for daily news and videos

Install App

കളയാൻ സമയമില്ല, മാണിക്യനിൽ നിന്നും ഭീമനിലേക്ക് ദൂരം കുറവ്- ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ

ഭീമനായി മോഹൻലാൽ; എംടി-മോഹൻലാൽ കൂട്ടുകെട്ടിൽ രണ്ടാമൂഴം ഉടൻ

Webdunia
ബുധന്‍, 23 മെയ് 2018 (16:44 IST)
രണ്ടാമൂഴത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. മാണിക്യനിൽ നിന്ന് ഭീമനിലേക്കുള്ള ദൂരം എത്രയെന്ന ആകാംക്ഷയാണ് സിനിമാ പ്രേമികൾ. രണ്ടാമൂഴം, മലയാളസാഹിത്യത്തിലെ ഉജ്ജ്വല ഇതിഹാസം എം ടി വാസുദേവന്‍ നായര്‍ എന്ന അക്ഷരകുലപതിയുടെ നോവലാണ്. ഇത് സിനിമയാക്കാൻ തീരുമാനിക്കപ്പെട്ടതുമുതൽ ഇതിനെക്കുറിച്ച് ഒട്ടേറെ വാർത്തകളാണ് പ്രചരിക്കുന്നത്. 
 
ഇപ്പോൾ സംവിധായകൻ ശ്രീകുമാറിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എം.ടിയ്‌ക്കൊപ്പമുള്ള ഫോട്ടോയോടൊപ്പമാണ് പോസ്‌റ്റ്. "നാം ഒരുമിച്ച് കണ്ട സ്വപ്‌നം യാഥാർത്ഥ്യമാകുന്നതിന് അതിന്റെ ഒരു ഘട്ടം കൂടി പിന്നിട്ടെന്ന്" അദ്ദേഹം പറയുന്നു.
 
രണ്ട് ഭാഗങ്ങളിലായി ആയിരം കോടി ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മാക്സ്‌ലാബ് പ്രദര്‍ശനത്തിനെത്തിക്കും. ഭീമസേനനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലും മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു. പഞ്ചാഗ്നി, രംഗം, അമൃതം ഗമയ, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഉയരങ്ങളില്‍, അടിയൊഴുക്കുകള്‍, അഭയം തേടി, ഇടനിലങ്ങള്‍, അനുബന്ധം, സദയം, താഴ്വാരം തുടങ്ങിയവയാണ് എം ടി - മോഹന്‍ലാല്‍ ടീമിന്‍റെ സിനിമകള്‍. വീണ്ടും ഒരു എം ടി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് മോഹന്‍ലാൽ‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments