Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ അതിഥി വേഷം ജയറാമിന് ഭാഗ്യമാകുമോ? ഓസ്ലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു

ദീലീഷ് പോത്തന്‍, അനശ്വര രാജന്‍, ജഗദീഷ്, അര്‍ജുന്‍ അശോകന്‍, അൂപ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

Abraham Ozler Mammootty Jayaram
, തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (20:17 IST)
ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അബ്രഹാം ഓസ് ലര്‍' ജനുവരി 11 ന് തിയറ്ററുകളിലെത്തും. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തുടര്‍ പരാജയങ്ങളില്‍ നിന്ന് ജയറാമിന് മുക്തി നേടികൊടുക്കാന്‍ ഓസ് ലറിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 
 
ഫര്‍ഷാദ് എം ഹസന്‍, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജയറാം പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തില്‍ മര്‍മ പ്രധാനമായ വേഷമാണ് മമ്മൂട്ടിയുടേത്. ചിത്രത്തില്‍ ഏകദേശം പത്ത് മിനിറ്റ് മാത്രമാണ് മമ്മൂട്ടിക്കുള്ളത്. 

webdunia
 
ദീലീഷ് പോത്തന്‍, അനശ്വര രാജന്‍, ജഗദീഷ്, അര്‍ജുന്‍ അശോകന്‍, അൂപ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ധ്രുവം, കനല്‍കാറ്റ്, ട്വന്റി 20 എന്നീ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും ജയറാമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയാകെ സ്ത്രീവിരുദ്ധം, വയലൻസിന്റെ അങ്ങേയറ്റമെന്ന് വിമർശനം, പക്ഷേ റെക്കോർഡ് കളക്ഷനുമായി മുന്നേറി ആനിമൽ