Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയം മമ്മൂട്ടിക്കോ മോഹന്‍‌ലാലിനോ ?; ഈദ് ആഘോഷിക്കാന്‍ അബ്രഹാമിന്റെ സന്തതികളും നീരാളിയും ഒരുമിച്ചെത്തുന്നു!

ജയം മമ്മൂട്ടിക്കോ മോഹന്‍‌ലാലിനോ ?; ഈദ് ആഘോഷിക്കാന്‍ അബ്രഹാമിന്റെ സന്തതികളും നീരാളിയും ഒരുമിച്ചെത്തുന്നു!

ജയം മമ്മൂട്ടിക്കോ മോഹന്‍‌ലാലിനോ ?; ഈദ് ആഘോഷിക്കാന്‍ അബ്രഹാമിന്റെ സന്തതികളും നീരാളിയും ഒരുമിച്ചെത്തുന്നു!
കൊച്ചി , വ്യാഴം, 26 ഏപ്രില്‍ 2018 (11:23 IST)
നീണ്ട ഇടവേളയ്‌ക്കു ശേഷം മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും ആരാധകരുടെ പ്രിയതാരവുമായ മോഹന്‍ലാലും തീയേറ്ററുകളില്‍ നേര്‍ക്കുനേര്‍ എത്തുന്നു. അബ്രഹാമിന്റെ സന്തതികളുമായി മമ്മൂട്ടി എത്തുമ്പോള്‍ സങ്കീര്‍ണ്ണതകളുടെ കഥ പറയുന്ന നീരാളിയുമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഇരു ചിത്രങ്ങളും ഈദ് റിലീസായിട്ട്  തിയോറ്ററുകളില്‍ എത്തുമെന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം, ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന അബ്രഹാമിന്റെ സന്തതികള്‍ അണിയിച്ചൊരുക്കുന്നത് ഷാജി പാടൂര്‍ ആണ്. കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ബോളിവുഡ് സംവിധായകനായ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന ചിത്രം ഒരു ത്രില്ലര്‍ റോഡ് മൂവിയാണ്. മംഗോളിയ, ശ്രീലങ്ക, പുനെ, മുംബൈ എന്നിവിടങ്ങളിലായിരുന്നു നീരാളിയുടെ ചിത്രീകരണം.

സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സ്റ്റീഫന്‍ ദേവസിയാണ്. സുനില്‍ റോഡ്രിഗ്യൂസ് ആണ് ആക്ഷന്‍ കോറിയോഗ്രാഫി. പാര്‍വതി നായര്‍ നായികയാവുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ തുടങ്ങിയവരും വേഷമിടുന്നു. കന്നഡ സൂപ്പര്‍താരം സുദീപ് ആണ് ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിയന്റെ വരവിന് ദിവസങ്ങള്‍ മാത്രം; 123ദിവസം നീണ്ട ചിത്രീകരണത്തിന് വിരാമം - അറിയിപ്പുമായി മോഹന്‍‌ലാല്‍