2016ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിവിന്‍ പോളി തന്നെയാണ് നിര്‍മ്മിക്കുന്നത്.
ആക്ഷന്‍ ഹീറോ ബിജു 2 പേരിട്ടിരിക്കുന്ന ചിത്രം ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാണോ അഭിനേതാക്കള്‍ അതേ വേഷത്തില്‍ തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്നതും അറിവില്ല. പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
അനു ഇമ്മാനുവല്‍, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, അലക്‌സാണ്ടര്‍ പ്രശാന്ത്, കലാഭവന്‍ പ്രജോദ്, റോണി ഡേവിഡ്, സോഹന്‍ സീനുലാല്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.