ആക്ഷന്‍ രംഗങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നും വിസ്മയം തീര്‍ക്കാറുണ്ട്. ദി ഗ്രേറ്റ്ഫാദറും പുത്തന്‍പണവുമാണ് സമീപകാലത്തെ ഉദാഹരണങ്ങള്‍. അതുകൊണ്ടുതന്നെ മമ്മൂട്ടിച്ചിത്രങ്ങളില്‍ യഥേഷ്ടം ആക്ഷന്‍ രംഗങ്ങള്‍ നിറയ്ക്കാന്‍ സംവിധായകര്‍ ശ്രദ്ധിക്കാറുണ്ട്.
മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായ മാസ്റ്റര്‍ പീസ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ സിനിമയാണ്. അഞ്ച് സ്റ്റണ്ട് മാസ്റ്റര്‍മാരാണ് ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
കനല്‍ കണ്ണന്‍, മാഫിയ ശശി, സ്റ്റണ്ട് സില്‍വ, ജോളി മാസ്റ്റര്‍, സിരുത്തൈ ഗണേഷ് എന്നിവരാണ് ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇവര്‍ ഒരുക്കിയ പത്തോളം ഫൈറ്റ് സീക്വന്‍സുകളാണ് മാസ്റ്റര്‍ പീസിലുള്ളത്.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാസ് സിനിമയ്ക്കാണ് സംവിധായകന്‍ അജയ് വാസുദേവ് ശ്രമിക്കുന്നത്. 100 ദിവസത്തിലധികമാണ് മാസ്റ്റര്‍ പീസിന്‍റെ ചിത്രീകരണം നീണ്ടത്. വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.