Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹശേഷം മോശം കമന്റുകള്‍; ഭര്‍ത്താവിന്റെ യഥാര്‍ത്ഥ വയസ്സ് വെളിപ്പെടുത്തി നടി ദിവ്യ ശ്രീധര്‍

Actor Divya Sreedhar

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 1 നവം‌ബര്‍ 2024 (15:21 IST)
വിവാഹശേഷം മോശം കമന്റുകള്‍ വന്നതിന് പിന്നാലെ ഭര്‍ത്താവിന്റെ യഥാര്‍ത്ഥ വയസ്സ് വെളിപ്പെടുത്തി നടി ദിവ്യ ശ്രീധര്‍. നടി ദിവ്യ ശ്രീധരന്റെയും നടന്‍ ക്രിസ് വേണുഗോപാലിന്റെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. കഴിഞ്ഞദിവസം ഗുരുവായൂരില്‍ വച്ചായിരുന്നു താരങ്ങളുടെ വിവാഹം. എന്നാല്‍ വിവാഹത്തിനുശേഷം ഇരുവരുടെയും വീഡിയോയ്ക്കും ഫോട്ടോകള്‍ക്കും താഴെ മോശം കമന്റുകളും വിമര്‍ശനങ്ങളും നിരവധി ഉണ്ടായി. 
 
സീരിയലുകളില്‍ നെഗറ്റീവ് റോളുകളില്‍ ചെയ്യുന്ന നടിയാണ് ദിവ്യ. താരത്തിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യവിവാഹത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ട്. ഇപ്പോഴത്തെ ഭര്‍ത്താവായ ക്രിസ് വേണുഗോപാലിന് പ്രായം കൂടുതലാണെന്നതാണ് സോഷ്യല്‍ മീഡിയകളില്‍ കമന്റിടുന്നവരുടെ പരാതി. ചെറുപ്പക്കാരിയായ യുവതിയെ 65 കാരന്‍ എന്തിനു വിവാഹം കഴിച്ചു എന്നാണ് ചോദിക്കുന്നത്. ഇപ്പോള്‍ തങ്ങളുടെ യഥാര്‍ത്ഥ പ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് ദിവ്യ ശ്രീധര്‍. സെക്‌സിനു വേണ്ടിയല്ല വിവാഹം കഴിച്ചതെന്നും തന്റെ കുട്ടികളുടെ സുരക്ഷിതത്തിനു വേണ്ടിയാണെന്നും നടി പറഞ്ഞു. തന്റെ ഭര്‍ത്താവിന്റെ പ്രായം 49 ആണെന്നും തന്റെ പ്രായം 40 ആണെന്നും നടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lucky Bhaskar Collection Day 1: ദീപാവലി വിന്നർ ലക്കി ഭാസ്കർ തന്നെ; ആദ്യദിനം നേടിയത് 12 കോടിയിലധികം