Webdunia - Bharat's app for daily news and videos

Install App

സൂര്യക്കൊപ്പം എന്തുകൊണ്ട് അഭിനയിക്കുന്നില്ല ? രണ്ടാളെയും ഒന്നിപ്പിക്കാന്‍ രാജമൗലി ശ്രമിച്ചെങ്കിലും നടന്നില്ല, കാര്‍ത്തിക്ക് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
ചൊവ്വ, 14 നവം‌ബര്‍ 2023 (09:03 IST)
സൂര്യയും കാര്‍ത്തിയും ഒന്നിച്ചൊരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലെത്തി ഇത്രയും വര്‍ഷമായിട്ടും സഹോദരനൊപ്പം ഒരു സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കാര്‍ത്തി. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ ചാറ്റ് ഷോയില്‍ സംസാരിക്കുമ്പോഴായിരുന്നു നടന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. രണ്ടാളും വളരെ സെലക്ടീവായാണ് സിനിമകള്‍ തെരഞ്ഞെടുക്കാനുള്ളതെന്ന് സമ്മതിച്ച കാര്‍ത്തി തുടക്കത്തില്‍ ചേട്ടനൊപ്പം സിനിമ ചെയ്യാന്‍ ഭയമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷമാണെന്നും പറഞ്ഞു.
 
'ഒന്നിച്ച് സിനിമ ചെയ്യുമ്പോള്‍ ഞങ്ങളുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധവും സിനിമയില്‍ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തത വേണം. കൂടാതെ അത് ഞങ്ങളെ തൃപ്തിപ്പെടുത്തണം. മുമ്പ് സംവിധായകന്‍ എസ് എസ് രാജമൗലി ഒരു കഥയുമായി സഹോദരനെ സമീപിച്ചിരുന്നു. ഞങ്ങള്‍ രണ്ടാളും അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ക്കും അത് രസകരമായി തോന്നി. കാരണം ഞങ്ങള്‍ക്ക് അത് ചേരുമായിരുന്നു. എന്നിരുന്നാലും ആ സിനിമ സ്വീകരിച്ചില്ല',-കാര്‍ത്തി പറഞ്ഞു.
 
കാര്‍ത്തിയുടെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ജപ്പാന്‍ ആയിരുന്നു. നടന്റെ കരിയറിലെ ഇരുപത്തിയഞ്ചാമത്തെ സിനിമ ദീപാവലി റിലീസായാണ് എത്തിയത്. എന്നാല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണം മോഷണം പോയി

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി: ലോറി ഉടമ മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

അഞ്ച് വയസ്സുകാരിക്ക് പീഡനം; അതിഥി തൊഴിലാളി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments