Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ പിടികൂടി, ലക്ഷങ്ങള്‍ നഷ്‌ടമാകും; മഹേഷ്​ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഒടുവില്‍ പിടികൂടി, ലക്ഷങ്ങള്‍ നഷ്‌ടമാകും; മഹേഷ്​ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഒടുവില്‍ പിടികൂടി, ലക്ഷങ്ങള്‍ നഷ്‌ടമാകും; മഹേഷ്​ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ഹൈദരാബാദ്​ , വെള്ളി, 28 ഡിസം‌ബര്‍ 2018 (09:25 IST)
നികുതി അടയ്‌ക്കുന്നതില്‍ പിഴവ് വരുത്തിയ തെലുങ്ക് സൂപ്പര്‍സ്‌റ്റാര്‍ മഹേഷ്​ബാബുവിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു. 

2007 - 2008 സാമ്പത്തിക വർഷത്തിൽ നികുതി കുടിശിക വരുത്തിയതിനാണ് താരത്തിന്റെ ആക്‌സിസ്​, ഐസിഐസിഐ എന്നീ ബാങ്കുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്​​. ഹൈദരാബാദ്​ജിഎസ്ടി കമ്മീഷണർ പത്രകുറുപ്പിലുടെയാണ് ഇക്കാര്യം അറിയിച്ചത്.

18.5 ലക്ഷമാണ്​മഹേഷ്​ബാബു കുടിശികയിനത്തില്‍ നൽകാനുണ്ടായിരുന്നത്​. എന്നാൽ,​പലിശയും പിഴയും ​ചേർത്ത്​ 73.5 ലക്ഷം രൂപ ഇപ്പോൾ നൽകണം.

ആക്‌സിസ്​ബാങ്കിൽ നിന്ന്​ 42 ലക്ഷം രൂപയും ഐസിഐസിഐ ബാങ്കിൽ നിന്ന്​ശേഷിക്കുന്ന തുകയും ഈടാക്കുമെന്ന് നികുതി വകുപ്പ്​അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പ്രണവ് അത്ഭുതപ്പെടുത്തുന്നു, ഇത് ടെന്‍‌ഷനുണ്ടാക്കുന്ന കാര്യമാണ്’; തുറന്നു പറഞ്ഞ് കല്ല്യാണി പ്രിയദര്‍ശന്‍