Select Your Language

Notifications

webdunia
webdunia
webdunia
Friday, 21 February 2025
webdunia

ആദ്യമായി ലോകത്തിനു മുമ്പില്‍ മകന്റെ മുഖം വെളിപ്പെടുത്തി മണികണ്ഠന്‍ ആചാരി, ചിത്രം ശ്രദ്ധ നേടുന്നു

ആദ്യമായി ലോകത്തിനു മുമ്പില്‍ മകന്റെ മുഖം വെളിപ്പെടുത്തി മണികണ്ഠന്‍ ആചാരി, ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഏപ്രില്‍ 2021 (10:59 IST)
ഇക്കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം മണികണ്ഠന്‍ ആചാരിയും ഭാര്യ അഞ്ജലിയും ആഘോഷിച്ചത്. ഇരുവരുടെയും സന്തോഷത്തിന് ഇരട്ടിമധുരം ആയിരുന്നു. കാരണം അമ്മയുടെയും അച്ഛന്റെയും സന്തോഷത്തില്‍ പങ്കെടുക്കാന്‍ മകനും ഉള്ളതുകൊണ്ട് തന്നെ. അത് ആരാധകരുമായി പങ്കുവെക്കുവാന്‍ നടന്‍ മറന്നില്ല. ഇതുവരെ മകന്റെ ചിത്രങ്ങളൊന്നും നടന്‍ ഷെയര്‍ ചെയ്തിട്ടില്ല. ആദ്യമായി ലോകത്തിന് മുന്നില്‍ മകന്റെ മുഖം കാണിക്കുവാനും ആദ്യ വിവാഹ വാര്‍ഷികം മണികണ്ഠന്‍ തിരഞ്ഞെടുത്തു.
 
'ഞങ്ങളുടെ മകന്റെ മുഖം അറിയിച്ചുള്ള ആദ്യ ചിത്രം'- എന്ന് പറഞ്ഞുകൊണ്ട് മകന്റെ ചിത്രം നടന്‍ പങ്കുവെച്ചു. 
 
ലോക്ഡൗണ്‍ സമയത്തായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. മരട് സ്വദേശിയാണ് ഭാര്യ അഞ്ജലി.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നടന്‍ അഭിനയിച്ച അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രമാണ് ഒടുവിലായി റിലീസ് ചെയ്തത്. തുറമുഖം, കുരുതി തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തുവന്നിരിക്കുന്നത് .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്കായി ഇവന്‍ എന്തും ചെയ്യും', കുട്ടി തിരത്തിനൊപ്പം നസ്രിയ