Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മഡോണയെങ്കിലും കിട്ടുമെന്ന് കരുതി,ജോളിയായി കഴിയാമല്ലോയെന്ന് തോന്നി'; പുതിയ വിവാദവുമായി നടന്‍ മന്‍സൂര്‍ അലി ഖാന്‍

Madonna Sebastian Trisha Leo movie Mansoor Ali Khan

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 നവം‌ബര്‍ 2023 (09:07 IST)
ലിയോ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നായികയായ തൃഷയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. നടിക്കൊപ്പം കിടപ്പറ രംഗം പ്രതീക്ഷിച്ചു എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. നടന്‍ സംസാരിക്കുന്ന വീഡിയോ താന്‍ കണ്ടെന്നും അതിനെ ശക്തമായി അപലപിക്കുന്നതായും തൃഷ പറഞ്ഞു. ഇത്തരത്തില്‍ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാന്‍ മോശം സ്വഭാവമുള്ളവര്‍ക്കേ കഴിയൂവെന്നും നടി സോഷ്യല്‍ മീഡിയയില്‍ എഴുതി. ലിയോ വിജയാഘോഷ വേദിയില്‍ അര്‍ജുന്‍, തൃഷ, മഡോണ എന്നിവരെ കുറിച്ചാണ് മന്‍സൂര്‍ അലി ഖാന്‍ സംസാരിച്ചത്.
 
നടന്‍ സംസാരിക്കുന്നതിനിടെ മഡോണയെ കുറിച്ച് പറഞ്ഞത് ഇതാണ്.'മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. മഡോണ സെറ്റില്‍ വന്നപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. ജോളിയായി കഴിയാമല്ലോ എന്ന് തോന്നി. പക്ഷേ അത് പെങ്ങള്‍ കഥാപാത്രം ആയിരുന്നു',-മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.
 
അതേസമയം മന്‍സൂറിന്റെ വാക്കുകള്‍ കേട്ടയുടന്‍ മഡോണയുടെ മുഖത്ത് മാറ്റങ്ങളെ കുറിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. മന്‍സൂര്‍ പറയുമ്പോള്‍ തന്നെ മഡോണയുടെ മുഖത്ത് അതിര്‍ത്തിയും വിയോജിപ്പും വരുന്നുണ്ടെന്നാണ് പല കമന്റുകളിലും എഴുതിയിരിക്കുന്നത്. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖുശ്ബുവിനെയും റോജയേയും കട്ടിലിലേക്ക് എറിഞ്ഞു, ലിയോയിലും ഉണ്ടാകുമെന്ന് കരുതി: മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തൃഷ