Webdunia - Bharat's app for daily news and videos

Install App

അനന്തമായി ഒഴുകുന്ന സ്നേഹ നദിയാണ് മമ്മൂട്ടി, അത് തിരിച്ചറിയുന്ന അവസാന ആളല്ല നിങ്ങൾ: മാമാങ്കം നായികയോട് മോഹൻ ജോസ്

ഗോൾഡ ഡിസൂസ
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (11:51 IST)
പുറമേ നിന്ന് നോക്കുമ്പോൾ പരുക്കനും അഹങ്കാരിയുമാണ് മെഗാസ്റ്റാർ മമ്മൂട്ടി. എന്നാൽ, അടുത്തറിയുന്നവർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും മമ്മൂട്ടിയെന്ന മനുഷ്യൻ എന്താണെന്ന് വ്യക്തമായി അറിയാവുന്നതാണ്. അടുത്തിടെ മാമാങ്കം ചടങ്ങിൽ നടി പ്രാചി ടെഹ്‌ലയും മമ്മൂട്ടിയെന്ന മനുഷ്യനെ കുറിച്ച് ഏറെ വാചാലയായിരുന്നു. 
 
നടന്‍ എന്നതിലുപരി മമ്മൂട്ടി നല്ലൊരു മനുഷ്യനാണെന്ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രാചി പറഞ്ഞു. താന്‍ ഇത്രകാലം ആരുടെയും വലിയൊരു ഫാനായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. നിറകണ്ണുകളോടെയാണ് പ്രാചി സംസാരിച്ചത്. മമ്മൂട്ടിയുടെ സ്നേഹം തിരിച്ചറിയുന്ന അവസാനത്തെ ആളല്ല പ്രാചിയെന്ന് നടൻ മോഹൻ ജോസ് പറയുന്നു. 
 
പ്രാചിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കമന്റായിട്ടാണ് മോഹൻ ജോസ് തന്റെ അഭിപ്രാ‍യം പറഞ്ഞത്. ‘എന്റെ പഴയ സുഹൃത്തും സഹപ്രവർത്തകനുമായ മമ്മൂട്ടിയിൽ നിന്ന് യഥാർത്ഥ സ്നേഹം തിരിച്ചറിയുന്ന, ലഭിക്കുന്ന അവസാന ആളല്ല നിങ്ങൾ. സ്നേഹത്തിന്റെ നദി അനന്തമായി ഒഴുകും‘- മോഹൻ ജോസ് പറയുന്നു. 
 
രമേശ് പിഷാരടി സംവിധാനം ചെയ്ത് ഗാനഗന്ധർവ്വൻ എന്ന ചിത്രത്തിൽ മോഹൻ ജോസും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ലോക്കേഷൻ ഫോട്ടോ പങ്കുവെച്ചാണ് താരം തന്റെ അനുഭവം പറഞ്ഞത്. പതിറ്റാണ്ടുകളുടെ പൊലിമയുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്ന അനർഗ്ഗനിമിഷങ്ങളായിരുന്നു അതെന്ന് മോഹൻ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments