Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയും ക്ഷമിക്കാനാകില്ല, മുടി വെട്ടിയത് പ്രതിഷേധം തന്നെ, തുറന്നടിച്ച് ഷെയിൻ നിഗം

ഇനിയും ക്ഷമിക്കാനാകില്ല, മുടി വെട്ടിയത് പ്രതിഷേധം തന്നെ, തുറന്നടിച്ച് ഷെയിൻ നിഗം
, തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (14:58 IST)
വെയിൽ ൽസിനിമയുമായി ഉണ്ടായ വിവാദങ്ങളിൽ പരിഹാരം കാണുന്നതിനായി അമ്മയും ഫെഫ്കയും ചർച്ച നടത്താനിരിക്കെ വീണ്ടും തുറന്നടിച്ച് നടൻ ഷെയിൻ നിഗം. തന്നെ സിനിമയിൽ നിന്നും പ്രേക്ഷകരിൽ നിന്നും അകറ്റി നിർത്താനുള്ള ഗൂഢമായ ശ്രാമമാണ് നടക്കുന്നത് എന്നും. നിതി ലഭിക്കണമെന്നും ഷെയിൻ പറഞ്ഞു. സിനിമ പൂർത്തീകരിക്കാൻ സാധിക്കില്ല എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഞാൻ സഹകരിക്കുന്നില്ല എന്ന് അവരാണ് പറഞ്ഞത്. 
 
എല്ലാ സമയത്തും ക്ഷമിക്കാൻ എനിക്ക് സാധിക്കില്ല. .കൊല്ലും എന്ന് ഭീഷണി മുഴക്കിയിട്ടും ആ സിനിമയിൽ അഭിനയിക്കാൻ തയ്യാറായ ആളാണ് ഞാൻ. മാനസികമായി ഏറെ ബുദ്ധിമുട്ടുകൾ ആ സെറ്റിൽ അനുഭവിച്ചു. പ്രേക്ഷകരിൽനിന്നും എന്നെ അകറ്റുന്നതിനായുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുടി വെട്ടിയത് പ്രതിഷേധമായി തന്നെയാണ്. എനിക്ക് അങ്ങനെയെ പ്രതിഷേധിക്കാൻ അറിയൂ. ദൈവം സഹായിച്ചാൽ ഏറ്റെടുത്ത സിനിമകൾ ഞാൻ അഭിനയിച്ച് തീർക്കും. 
 
എനിക്ക് പ്രായവും പക്വതയും കുറവാണ് എന്നാണ് അവർ പറയുന്നത്. എനിക്ക് പ്രായം കുറവാണ് അതുകൊണ്ട് എനിക്ക് സിനിമ തരണം എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. രാജീവ് സാറിന്റെ അന്നയും റസൂലും എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് കിസ്‌മത്ത്, ഈട, പറവ, ഓള് തുടങ്ങിയ സിനിമകൾ ചെയ്തു. ഞാൻ കൂടെ വർക്ക് ചെയ്തിട്ടുള്ള ഷാജി എൻ കരുൺ പോലുള്ള സംവിധായകർ എനിക്ക് അനുകൂലമായാണ് സംസാരിച്ചത്. ഞാൻ ഒരു കുഴപ്പക്കാരനാണെങ്കിൽ അവർ അങ്ങനെ പറയുമോ ? പ്രശ്നത്തിൽ അമ്മ പരിഹാരം കാണും എന്നാണ് പ്രതീക്ഷ എന്നും ഷെയിൻ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു ദിവസം പരമാവധി അഭിനയിച്ചത്‌ 45 മിനുട്ട്‌, ഷൂട്ടിങ് മുടങ്ങിയത് ഷെ‌യ്‌ൻ സഹകരിക്കാത്തതുകൊണ്ട്'; തുറന്നടിച്ച് വെയിൽ സംവിധായകൻ