Webdunia - Bharat's app for daily news and videos

Install App

തന്നേക്കാൾ വലുതായി ആരുമില്ലെന്ന ഭാവമാണ് സായ് പല്ലവിക്ക്: ആരോപണവുമായി നടൻ

നിരവധി പേരാണ് നടിയുടെ പെരുമാറ്റം ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത്

Webdunia
ബുധന്‍, 31 ജനുവരി 2018 (17:20 IST)
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തിൽ രണ്ട് പടങ്ങൾ ചെയ്ത സായ് പല്ലവി പിന്നീട് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തയായതോടെ സായിക്ക് അഹങ്കാരമായി എന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തു വന്നു. 
 
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം കാരുവിലെ നായകന്‍ നാഗശൗര്യയാണ് സായ് പല്ലവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രൂക്ഷവിമർശനമാണ് നാഗശൗര്യ ഉന്നയിക്കുന്നത്. സിനിമ രംഗത്തെ മുതിര്‍ന്ന നടന്മാരോടു പോലും നടിയ്ക്ക് യാതൊരു ബഹുമാനവുമില്ല. എല്ലാവരെക്കാളും മുകളിലാണ് താനെന്ന ഭാവമാണ് അവര്‍ക്കെന്നും നാഗശൗര്യ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
മുന്‍പ് ഇത്തരത്തിലുള്ള മറ്റൊരു ആരോപണവും നടിയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. നാനി നായകനായ മിഡില്‍ ക്ലാസ് അബ്ബായിയില്‍ നായിക വേഷമാണ് സായിക്ക് ലഭിച്ചത്. എന്നാല്‍ വേണു ശ്രീറാം ഒരുക്കിയ ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ നടി നാനിയോട് വളരെ മോശമായി പെരുമാറിയെന്നും ഇതേതുടര്‍ന്ന് നടന്‍ ഷൂട്ടിങ് ബഹിഷ്‌കരിച്ച് സെറ്റില്‍ നിന്ന് ഇറങ്ങിപോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments