പേരൻപ് വിസ്മയം തന്നെ, ശിരസ്സ് നമിക്കുന്നു! - വൈറലായി വാക്കുകൾ
റോട്ടർഡാം മേളയിൽ നിറഞ്ഞ കൈയ്യടി നേടി മമ്മൂട്ടി ചിത്രം !
നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. അതിനിടയിൽ ചിത്രത്തിന്റെ ആദ്യപ്രദർശനം റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 'ഫയർ' വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സിനിമയെ സ്വീകരിച്ചത്. ആദ്യ പ്രദർശനം കണ്ട നിർമാതാവ് സതീഷ് കുമാർ 'പേരൻപ് കണ്ടെന്നും ചിത്രത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്നും' ട്വീറ്റ് ചെയ്തു.
നേരത്തേ ചിത്രത്തേയും മമ്മൂട്ടിയേയും അഭിനന്ദിച്ച് നിർമാതാവും എഴുത്തുകാരനുമായ ധഞ്ജയൻ ഗോവിന്ദനും രംഗത്തെത്തിയിരുന്നു. തമിഴ് സിനിമയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന സിനിമയാണ് പേരൻപ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി വിസ്മയം തന്നെയാണ് ചിത്രത്തിൽ എന്ന കാര്യത്തിൽ സംശയമില്ല.
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പക്കാ ഫാമിലി എന്റർടെയന്ന്‌മെന്റാണ് ചിത്രമെന്നാണ് കേൾക്കുന്നത്. അഞ്ജലിലും പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുകയാണ്. ഏതായാലും ഒരു ഹിറ്റിനായി കാത്തിരിക്കുകയാണ് തമിഴകത്തേയും കേരളത്തിലേയും മമ്മൂട്ടി ആരാധകർ.