Webdunia - Bharat's app for daily news and videos

Install App

40 വര്‍ഷങ്ങള്‍...., കരിയറില്‍ വഴിത്തിരിവായി മാറിയ കൂടെവിടെ,ആ ഒക്ടോബര്‍ 21നെ കുറിച്ച് നടന്‍ റഹ്‌മാന്‍

കെ ആര്‍ അനൂപ്
ശനി, 21 ഒക്‌ടോബര്‍ 2023 (11:37 IST)
1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ 40 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റഹ്‌മാന്‍ ഇന്നും ഓര്‍ക്കുന്നു. കൂടെവിടെ ഹിറ്റായതോടെ പിന്നീടുള്ള രണ്ടു വര്‍ഷങ്ങള്‍ റഹ്‌മാന്റെതായിരുന്നു. 1984-85 വര്‍ഷങ്ങളിലായി 23 സിനിമകളില്‍ റഹ്‌മാന്‍ അഭിനയിച്ചു. ഇന്നത്തെപ്പോലെ ഒരു ഒക്ടോബര്‍ 21നാണ് 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂടെവിടെ റിലീസായത്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് റഹ്‌മാന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.
'എന്റെ ജീവിതത്തില്‍ വഴിത്തിരിവായ ദിവസമാണ് 21 ഒക്ടോബര്‍ 1983.വര്‍ഷങ്ങളായുള്ള സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി. സംവിധായകന്‍ ശ്രീ പി പത്മരാജന്‍, നിര്‍മ്മാതാക്കളായ രാജന്‍ ജോസഫ്, പ്രേം പ്രകാശ്, ഛായാഗ്രാഹകന്‍ ശ്രീ ഷാജി എന്‍ കരുണ്‍, എഡിറ്റര്‍ ശ്രീ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. മധു കൈനകരി, സംഗീതസംവിധായകന്‍ ശ്രീ ജോണ്‍സണ്‍, പ്രകാശ് മൂവിറ്റോണ്‍, അനുഗൃഹീതരായി തോന്നുന്നു. ഒപ്പം ഞാന്‍ പ്രവര്‍ത്തിക്കുകയും സ്‌ക്രീന്‍ സ്പെയ്സ് പങ്കിടുകയും ചെയ്ത എല്ലാ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും ഒരു വലിയ നന്ദി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ മാധ്യമങ്ങള്‍ക്കും വലിയ നന്ദി പറയുന്നു ഒപ്പം ലോകമെമ്പാടുമുള്ള എന്റെ ആരാധകര്‍ക്ക് പ്രത്യേകം നന്ദി',-റഹ്‌മാന്‍ എഴുതി.
 
23 മെയ് 1967ന് ജനിച്ച നടന് 56 വയസ്സ് പ്രായമുണ്ട്.മെഹറുന്നീസയാണ് റഹ്‌മാന്റെ ഭാര്യ.എ.ആര്‍.റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി കൂടിയാണ് ഇവര്‍.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അസമില്‍ പൂര്‍ണമായി ബീഫ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

ഓൺലൈൻ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ

സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പ്: പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍

ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

അടുത്ത ലേഖനം
Show comments