Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് ശ്വാസം വിടാന്‍ പോലും ഭയമാണെന്ന് രജനികാന്ത്

Actor Rajinikanth

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 മാര്‍ച്ച് 2024 (16:30 IST)
തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് ശ്വാസം വിടാന്‍ പോലും ഭയമാണെന്ന് രജനികാന്ത് പറഞ്ഞു. ചെന്നൈയിലെ കാവേരി ആശുപത്രിയുടെ പരിപാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു രജനികാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് സംസാരിക്കാന്‍ വലിയ താല്‍പര്യം ഇല്ലായിരുന്നു പക്ഷേ എന്നോട് സംസാരിക്കണം എന്ന് അവര്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് സംസാരിക്കുന്നത്. പരിപാടിയില്‍ നിരവധി മാധ്യമങ്ങള്‍ ഉണ്ടാകുമോ എന്നാണ് അവരോട് ആദ്യം ചോദിച്ചത്. ഇപ്പോള്‍ ക്യാമറകള്‍ ഒക്കെ കണ്ടിട്ട് പേടിയാണ്. 
 
തിരഞ്ഞെടുപ്പ് കാലമാണ്. ഒന്ന് ശ്വാസം വിടാന്‍ പോലും എനിക്ക് ഭയമാണ് എന്നാണ് രജനികാന്ത് പറഞ്ഞത്. നേരത്തെ രാഷ്ട്രീയത്തിലേക്ക് രജനികാന്ത് വരുന്നുവെന്ന പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് താരം പ്രഖ്യാപിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭ്രമയുഗത്തിന് സീക്വലിനോ പ്രീക്വലിനോ സാധ്യതയുണ്ട്, ഇനിയും മമ്മൂട്ടിക്കൊപ്പം സിനിമകളുണ്ടാകുമെന്ന് രാഹുൽ സദാശിവൻ