Webdunia - Bharat's app for daily news and videos

Install App

'മോതിരം വരെ ഊരിത്തരുന്ന ആളാണ്'; മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് നടന്‍ സിദ്ദിഖ്

കെ ആര്‍ അനൂപ്
ബുധന്‍, 3 ജനുവരി 2024 (15:16 IST)
മോഹന്‍ലാലും സിദ്ധിഖും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാവണപ്രഭുവില്‍ തുടങ്ങി ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ച നേര് വരെ എത്തി നില്‍ക്കുകയാണ് കൂട്ട്. സ്‌ക്രീനില്‍ എതിര്‍പക്ഷത്ത് നില്‍ക്കുമ്പോഴും ജീവിതത്തില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളുകളാണ് രണ്ടാളും. ഖല്‍ബ് എന്ന സിനിമയുടെ പ്രമോഷനിടെ സിദ്ദിഖ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
ഇത്തവണത്തെ പുതുവത്സര ദിനത്തില്‍ സിദ്ദിഖ് പങ്കുവെച്ചത് മോഹന്‍ലാല്‍ അയച്ചുകൊടുത്ത ചിത്രമായിരുന്നു. സിദ്ദിഖ് പോലും അറിയാതെ കാന്‍ഡിഡായി ലാല്‍ പകര്‍ത്തിയതാണ് അത്. സുഹൃത്തുക്കളോട് അത്രയധികം സ്‌നേഹം കാണിക്കുന്ന മനുഷ്യനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെ കുറിച്ച് സിദ്ദിഖ് പറഞ്ഞത് ഇതാണ്.
 
'രാവണപ്രഭു തൊട്ട് തുടങ്ങിയതാണ് ഞങ്ങളുടെ കോംബോ. അതിനു മുന്‍പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കില്‍ പോലും എല്ലാവരും ഇഷ്ടപ്പെടുന്ന കോംബിനേഷനാണ് അത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് ആണെങ്കില്‍ പൊതുവേ ആളുകള്‍ക്ക് വലിയ സന്തോഷമാണ്. അത് സിനിമയില്‍ മാത്രമേ ഉളളൂ. ജീവിതത്തില്‍ അടുത്ത സുഹൃത്താണ്. മോതിരം വരെ ഊരിത്തരുന്ന ആളാണ്. അത് പ്രത്യേക സന്തോഷമാണ്.പുതുവത്സരത്തില്‍ ലാല്‍ എനിക്ക് അയച്ച ഫോട്ടോയാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. അത് സിനിമയിലെ ഫോട്ടോ അല്ല. സെറ്റില്‍ ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചു നിന്നപ്പോള്‍ അറിയാതെ എടുത്ത ഒരു കാന്‍ഡിഡ് ചിത്രമാണ്. ഇന്ന് ലാല്‍ എനിക്ക് അയച്ചു തന്നതാണ്. അതുകൊണ്ടാണ് ഞാന്‍ അത് അങ്ങനെ കൊടുത്തത്. അതിനും വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്. ഒരുപാട് സന്തോഷം'-സിദ്ദീഖ് പറഞ്ഞു
Sidhique  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

മനഃസാക്ഷിയില്ലെ, മന്ത്രി വായടയ്ക്കണം, മരിച്ച കുട്ടിയെ കുറ്റവാളിയാക്കി, രൂക്ഷവിമർശനവുമായി വി ഡി സതീശൻ

അടുത്ത ലേഖനം
Show comments