Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേരൻപ് കണ്ടു, രാത്രി ഉറക്കം വന്നില്ല, മമ്മൂക്ക ഒരു പാഠപുസ്തകമാണ്: സുരേഷ് കൃഷ്ണ

പേരൻപ് കണ്ടു, രാത്രി ഉറക്കം വന്നില്ല, മമ്മൂക്ക ഒരു പാഠപുസ്തകമാണ്: സുരേഷ് കൃഷ്ണ
, തിങ്കള്‍, 4 ഫെബ്രുവരി 2019 (14:28 IST)
പേരൻപിലെ അഭിനയത്തിനു മമ്മൂട്ടിയെ പുകഴ്ത്തി നടൻ സുരേഷ് കൃഷ്ണ. ഇത്രയേറെ ഉള്ളിൽ തട്ടിയ ഒരു സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്ന് സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂക്കയുടെ അഭിനയം ഞങ്ങളെ പോലുള്ളവർക്കും ഇനി വരും തലമുറക്കും ഒരു പാഠപുസ്തകം തന്നെ ആണെന്ന് താരം കുറിക്കുന്നു.
 
സുരേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
പ്രിയപ്പെട്ട മമ്മൂക്ക, കണ്ണൂരിൽ മാമാങ്കത്തിന്റെ സെറ്റിൽ ആയത് കൊണ്ട് ഇന്നലെ ആണ് പേരൻപ് കാണാൻ സാധിച്ചത്. ശരിക്കും പറഞ്ഞാൽ രാത്രി ഉറക്കം വന്നില്ല എന്നതാണ് സത്യം. ഇത്രയേറെ ഉള്ളിൽ തട്ടിയ ഒരു സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ല. സിനിമയെ പറ്റി എവിടെ തുടങ്ങണം എന്നും എവിടെ അവസാനിപ്പിക്കണം എന്നും അറിയില്ല. സാധാരണ സിനിമകളിൽ ഒരു മെസ്സേജ് ഉണ്ട് എന്ന് നമ്മൾ പറയാറുണ്ട്. പക്ഷെ മെസ്സേജുകളുടെ ഒരു കലവറയാണ് ഈ സിനിമ. മമ്മൂക്കയുടെ അഭിനയം ഞങ്ങളെ പോലുള്ളവർക്കും ഇനി വരും തലമുറക്കും ഒരു പാഠപുസ്തകം തന്നെ ആണ്. ബാക്കി വിശേഷങ്ങൾ എത്രയും പെട്ടെന്ന് നേരിട്ട് കാണുമ്പോൾ പറയാം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്സോഫീസിൽ മഹാനടന്റെ തേരോട്ടം, മമ്മൂട്ടിയെ വെല്ലാൻ ഇനിയാര്?