Select Your Language

Notifications

webdunia
webdunia
webdunia
webdunia

തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് നടൻ വിക്രാന്ത് മാസി; ഗോധ്ര കൂട്ടക്കൊല സിനിമയാകുമ്പോൾ

തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് നടൻ വിക്രാന്ത് മാസി; ഗോധ്ര കൂട്ടക്കൊല സിനിമയാകുമ്പോൾ

നിഹാരിക കെ എസ്

, വെള്ളി, 8 നവം‌ബര്‍ 2024 (08:40 IST)
തനിക്കെതിരെയും വധഭീഷണിയുണ്ടെന്ന് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഒരുക്കുന്ന ‘സബര്‍മതി റിപ്പോര്‍ട്ട്’ എന്ന സിനിമ പ്രഖ്യാപിച്ച ശേഷമാണ് തനിക്കെതിരെ ഭീഷണികള്‍ ഉയരുന്നത് എന്നാണ് വിക്രാന്ത് മാസി പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് വിക്രാന്ത് മാസി സംസാരിച്ചത്.
 
'എനിക്കെതിരെ വധഭീഷണി വരുന്നുണ്ട്. അതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നേയില്ല. ഞങ്ങളുടെ ടീം ഒരുമിച്ചാണ് ഇതിനെ കൈകാര്യം ചെയ്യുന്നത്. ഞങ്ങള്‍ കലാകാരന്മാരാണ്, ഞങ്ങള്‍ കഥകള്‍ പറയുന്നു. ഈ സിനിമ തികച്ചും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രം കാണാതെ അതിനെ കുറിച്ച് സംസാരിക്കുന്നത് തെറ്റിദ്ധാരണ പരത്തും', നടൻ പറയുന്നു.
 
 ഏക്താ കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് സബര്‍മതി റിപ്പോര്‍ട്ട്. ചിത്രം സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് ‘സാമൂഹിക വ്യാഖ്യാനം’ എന്നാണ് എക്താ കപൂര്‍ വിശേഷിപ്പിച്ചത്. താന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദു എന്നാല്‍ മതേതരനാണെന്നും അവര്‍ പറഞ്ഞു.
 
താൻ ഒരു ഹിന്ദുവായതിനാല്‍ ഒരു മതത്തെ കുറിച്ചും ഒരിക്കലും അഭിപ്രായം പറയില്ല. ഞാന്‍ നിങ്ങളോട് ഇത് പറയാന്‍ ആഗ്രഹിക്കുന്നു, എല്ലാ മതങ്ങളെയും ഞാന്‍ സ്‌നേഹിക്കുന്നു. നിങ്ങള്‍ സിനിമ കാണണം. എന്നാല്‍ കുറ്റവാളികളുടെ പേര് ഞാന്‍ പറയും, ഒരു മതത്തിന്റെയും പേര് പറയാതെയും ഉപദ്രവിക്കാതെയും അതാണ് ഒരു കഥാകൃത്തിന്റെ ഭംഗി എന്നാണ് ഏക്താ കപൂർ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങളെന്താ ഇവന് തിന്നാന്‍ കൊടുക്കുന്നത്'; ശ്രീരാമന്റെ അടുക്കളയിലേക്ക് കയറിവന്ന് മമ്മൂട്ടിയുടെ ചോദ്യം, ഒപ്പം സുല്‍ഫത്തും !