Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമല്‍ഹാസന്‍ മുതല്‍ ദിലീപ് വരെ; ഒന്നിലേറെ തവണ വിവാഹം കഴിച്ച പ്രമുഖ നടന്‍മാര്‍

കമല്‍ഹാസന്‍ മുതല്‍ ദിലീപ് വരെ; ഒന്നിലേറെ തവണ വിവാഹം കഴിച്ച പ്രമുഖ നടന്‍മാര്‍
, ബുധന്‍, 29 മാര്‍ച്ച് 2023 (15:09 IST)
ഒന്നിലേറെ വിവാഹം കഴിച്ച പ്രമുഖ നടന്‍മാര്‍ ഇവരാണ് 
 
ദിലീപ് 
 
നടി മഞ്ജു വാരിയറെയാണ് ദിലീപ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ആ ബന്ധം വേര്‍പ്പെടുത്തി നടി കാവ്യ മാധവനെ വിവാഹം കഴിച്ചു 
 
കമല്‍ഹാസന്‍ 
 
1978 ല്‍ വാണി ഗണപതിയെയാണ് കമല്‍ ആദ്യം വിവാഹം കഴിച്ചത്. 1988 ല്‍ സരിക താക്കൂറിനെ വിവാഹം കഴിച്ചു. 2004 ല്‍ ആ ബന്ധവും വേര്‍പ്പെടുത്തി. നടി ഗൗതമിയുമായി കമല്‍ ലിവിങ് ടുഗെദര്‍ ആയിരുന്നു. 
 
മനോജ് കെ.ജയന്‍ 
 
നടി ഉര്‍വശിയെയാണ് മനോജ് കെ.ജയന്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ആ ബന്ധം വേര്‍പ്പെടുത്തി ആശയെ വിവാഹം കഴിച്ചു. 
 
സായ് കുമാര്‍ 
 
പ്രസന്ന കുമാരിയാണ് സായ് കുമാറിന്റെ ആദ്യ ഭാര്യ. പിന്നീടാണ് നടി ബിന്ദു പണിക്കരെ സായ് കുമാര്‍ വിവാഹം കഴിക്കുന്നത്. 
 
ജഗതി ശ്രീകുമാര്‍ 
 
നടി മല്ലിക സുകുമാരനെയാണ് ജഗതി ആദ്യം വിവാഹം കഴിച്ചത്. പിന്നീട് കലയെ വിവാഹം കഴിച്ചു. ആ ബന്ധവും വേര്‍പ്പെടുത്തിയാണ് ശോഭയെ വിവാഹം കഴിച്ചത്. 
 
മുകേഷ് 
 
നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. ആ ബന്ധം വേര്‍പ്പെടുത്തി പിന്നീട് മേതില്‍ ദേവികയെ വിവാഹം കഴിച്ചു.
 
ഗണേഷ് കുമാര്‍ 
 
യാമിനി തങ്കച്ചിയാണ് ഗണേഷ് കുമാറിന്റെ ആദ്യ ഭാര്യ. പിന്നീട് ബിന്ദു മേനോനെ വിവാഹം കഴിച്ചു. 
 
ശരത് കുമാര്‍ 
 
1984 ലാണ് ശരത് കുമാറിന്റെ ആദ്യ വിവാഹം. പിന്നീട് ആ ബന്ധം വേര്‍പ്പെടുത്തി നടി രാധികയെ വിവാഹം കഴിച്ചു. 
 
പ്രകാശ് രാജ് 
 
1994 ല്‍ നടി ലതിക കുമാരിയെ പ്രകാശ് വിവാഹം കഴിച്ചു. 2009 ല്‍ ഈ ബന്ധം വേര്‍പ്പെടുത്തി. പിന്നീട് പോണി വര്‍മയെ വിവാഹം കഴിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ ഷോ പുലര്‍ച്ചെ അഞ്ചുമണിക്ക്,'പത്തു തല' നാളെയെത്തും