Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപി ചിത്രത്തില്‍ ആശ ശരത്, 'പാപ്പന്‍' ഒരു ക്രൈം ത്രില്ലര്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 4 മാര്‍ച്ച് 2021 (12:39 IST)
മോഹന്‍ലാലിന്റെ ദൃശ്യം 2-ന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം ആശ ശരത് സുരേഷ് ഗോപിയുടെ 'പാപ്പന്‍'എന്ന സിനിമയിലേക്ക്. മാര്‍ച്ച് അഞ്ചിന് ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ കൂടിയാണ്. മാത്യു പാപ്പന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ ആശ ശരത്തും എത്തുന്നുണ്ട്. നടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നാളുകള്‍ക്കു ശേഷം ഒരു പോലീസ് കഥയുമായാണ് ജോഷിയുടെ വരവ്. അതിനാല്‍ തന്നെ പുതിയ പ്രതീക്ഷകളാണ് ഓരോ ആരാധകര്‍ക്കും.
 
ഗോകുല്‍ സുരേഷ്,സണ്ണി വെയ്ന്‍, കനിഹ, നൈല ഉഷ, നീത പിള്ള, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, ചന്തുനാഥ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
 
സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമില്‍ കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകര്‍.അജയ് ഡേവിഡ് കാച്ചാപ്പള്ളി ചായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഡേവിഡ് കാച്ചാപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments