Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ തിരക്കുകളിലേക്ക് സുരേഷ് ഗോപി, ജോഷിയുടെ 'പാപ്പന്‍' തുടങ്ങുന്നു !

സിനിമ തിരക്കുകളിലേക്ക് സുരേഷ് ഗോപി, ജോഷിയുടെ 'പാപ്പന്‍' തുടങ്ങുന്നു !

കെ ആര്‍ അനൂപ്

, ചൊവ്വ, 2 മാര്‍ച്ച് 2021 (09:15 IST)
സുരേഷ് ഗോപി സിനിമ തിരക്കുകളിലേക്ക്. ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പാന്‍' എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഷൂട്ടിംഗ് മാര്‍ച്ച് അഞ്ചിന് തുടങ്ങും എന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.
 
മാസ്സ്-ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കുമെന്നാണ് കരുതുന്നത്. വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, നൈല ഉഷ, നീത പിള്ള എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.ആര്‍ജെ ഷാനാണ് കഥ എഴുതിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചാപ്പള്ളി ചായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഡേവിഡ് കാച്ചാപ്പള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രധാന നാല് കഥാപാത്രങ്ങളില്‍ ഒരാളാകാന്‍ റോഷന്‍ മാത്യു, നിര്‍മ്മാണത്തില്‍ പങ്കാളിയായി അലിയ ഭട്ടും !