മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിനു നൽകരുത്, സ്വകാര്യതയ്ക്ക് ഭീഷണിയാകും; ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയിൽ

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (17:11 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സുപ്രീം കോടതിയില്‍. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് നടി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി അപേക്ഷയും നല്‍കി.
 
നടിയെ ആക്രമിക്കുന്ന  ദൃശ്യങ്ങളുടെ പകർപ്പ്  വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. 
 
എന്നാൽ, കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന സംശയമാണ് നടി കോടതിയെ അറിയിച്ചത്. തന്റെ സ്വകാര്യത മാനിക്കണമെന്നാവശ്യപ്പെട്ട നടി അപേക്ഷയ്‌ക്കൊപ്പം മുദ്രവെച്ച കവറില്‍ നിര്‍ണായക രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനെ ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് ആക്രമിക്കുമെന്ന് ട്രംപ്; തിയതിയും സമയവും പ്രഖ്യാപിക്കുന്നത് യുദ്ധചരിത്രത്തില്‍ ആദ്യം

പിഷാരടി തോൽക്കണമെന്ന് കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിലാകും : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

സംഘർഷമേഖലകളിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീക്കരുത്, സാറ്റലൈറ്റ് കമ്പനികൾക്ക് നിർദേശം നൽകി യുഎസ്

ടെഹ്‌റാനില്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വം യുഎസോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല

ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും

അടുത്ത ലേഖനം
Show comments