Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരട് ഫ്ലാറ്റുടമകള്‍ തിരുവോണത്തിന് നിരാഹാരമിരിക്കും, മനുഷ്യത്വമാണ് ഏറ്റവും വലിയ നീതിയെന്ന് കണ്ണീരോടെ ഫ്ലാറ്റുകളിലെ താമസക്കാര്‍

മരട് ഫ്ലാറ്റുടമകള്‍ തിരുവോണത്തിന് നിരാഹാരമിരിക്കും, മനുഷ്യത്വമാണ് ഏറ്റവും വലിയ നീതിയെന്ന് കണ്ണീരോടെ ഫ്ലാറ്റുകളിലെ താമസക്കാര്‍
കൊച്ചി , ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (17:14 IST)
അഞ്ചുദിവസത്തിനകം ഫ്ലാറ്റുകള്‍ ഒഴിയണമെന്ന് നഗരസഭ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ മരട് ഫ്ലാറ്റുകളിലെ താമസക്കാര്‍ തിരുവോണദിനത്തില്‍ നഗരസഭാ ഓഫീസിന് മുന്നില്‍ നിരാഹാരമിരിക്കും. ഉത്രാടദിനമായ ഇന്നും ഫ്ലാറ്റുടമകള്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
 
അതേസമയം, പതിനഞ്ച് നിലകള്‍ വീതമുള്ള നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഫ്ലാറ്റ് പൊളിച്ചുനീക്കാന്‍ താല്‍പ്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കി.
 
അഞ്ചുദിവസത്തിനകം മരട് ഫ്ലാറ്റുകളിലെ താമസക്കാര്‍ ഒഴിയണമെന്ന് മരട് നഗരസഭ സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. 
 
തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചുനീക്കണമെന്നാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആത്മാർത്ഥത കുടുംബത്തോട് മതി, ഇല്ലെങ്കിൽ ഓണത്തിനു ഇതുപോലെ പട്ടിണി കിടക്കേണ്ടി വരും’- എസ് ഐ വിപിൻ‌ദാസ്