Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്; നടി ഭാമയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

ബിസിനസുകാരനായ അരുണ്‍ ആയിരുന്നു ഭാമയുടെ ജീവിതപങ്കാളി

Actress Bhama about marriage

രേണുക വേണു

, വെള്ളി, 19 ജൂലൈ 2024 (10:56 IST)
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ് ഭാമ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തെ കുറിച്ച് നടി ഭാമ കുറിച്ച വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുതെന്നാണ് ഭാമ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. ജീവിതപങ്കാളിയായിരുന്ന അരുണുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഈയടുത്താണ് ഭാമ വെളിപ്പെടുത്തിയത്. അതിനു പിന്നാലെയാണ് വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. 
 
'വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം' ഭാമ കുറിച്ചു. ഈ സ്റ്റോറി താരം ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. 
 
ബിസിനസുകാരനായ അരുണ്‍ ആയിരുന്നു ഭാമയുടെ ജീവിതപങ്കാളി. 2020 ജനുവരി 30 നായിരുന്നു ഇരുവരുടെയും വിവാഹം. അരുണ്‍ ഭാമയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. 2021 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. നേരത്തെ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചിരുന്നു. എന്നാല്‍ അടുത്തിടെ അത്തരം ചിത്രങ്ങള്‍ ഭാമ പങ്കുവച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ 'ഭാമ അരുണ്‍' എന്ന പേരിനും നടി മാറ്റം വരുത്തിയിരുന്നു. ഇവര്‍ പിരിഞ്ഞു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും നടി അതിനോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് താനൊരു സിംഗിള്‍ മദറാണെന്ന് വെളിപ്പെടുത്തി ഭാമ രംഗത്തെത്തുകയായിരുന്നു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കോട്ട്‌ലന്‍ഡിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി നടി സനുഷ