'ചേട്ടന്റെ കൂടെ വീട്ടിൽ വന്നപ്പോഴാണ് അരുണിനെ ആദ്യമായി കാണുന്നത്'; വരനെ വെളിപ്പെടുത്തി ഭാമ

ചെന്നിത്തലയാണ് അരുണിന്റെ നാട് എന്നാൽ വർഷങ്ങളായി കാനഡയിലും ദുബായ്യിലും ആണ്.

തുമ്പി ഏബ്രഹാം
ശനി, 30 നവം‌ബര്‍ 2019 (09:24 IST)
ലോഹിതദാസിന്റെ നിവേദ്യത്തിലൂടെയെത്തി മലയാളികളുടെ മനം കവര്‍ന്ന നടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണാണ് വരന്‍. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടെയും. ബിസിനസുകാരനായ അരുണാണ് വരനെന്നും വനിതയ്ക്ക് നലകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.
 
ചെന്നിത്തലയാണ് അരുണിന്റെ നാട് എന്നാൽ വർഷങ്ങളായി കാനഡയിലും ദുബായ്യിലും ആണ്.അമ്മ മരിച്ചു പോയി.അച്ഛന്റെ ബിസിനസ് എല്ലാം ദുബായ്യിലാണ്.പ്ലസ് ടു കഴിഞ്ഞാണ് അരുൺ കാനഡയിലേക്ക് പോയത്.ഇപ്പോൾ കൊച്ചിയിൽ സെറ്റിൽഡ് ആകാനുള്ള ശ്രമത്തിലാണ്.

ജനുവരിയിൽ വിവാഹം ഉണ്ടാകും. കോട്ടയത്ത് വെച്ച് വിവാഹവും കൊച്ചിയിൽ വെച്ച് റിസപ്ഷനും നടത്താനാണ് തീരുമാനം.വലിയ ആർഭാടമൊന്നും ഇല്ലാതെ വിവാഹം കഴിക്കാനാണ് ആഗ്രഹം.കല്യാണത്തിന് മുൻപുള്ള ദിവസങ്ങൾ ആഘോഷിക്കുകയാണെന്നും ഭാമ പറയുന്നു. 
 
എനിക്ക് രണ്ട് ചേച്ചിമാരാണ്.ഇരുവരുടേയും വിവാഹം കഴിഞ്ഞു.അതിൽ ഒരു ചേട്ടന്റെ കൂടെയാണ് അരുൺ പഠിച്ചത്. മാത്രമല്ല ഇരു ഫാമിലിയും തമ്മിൽ നല്ല അടുപ്പത്തിലുമാണ്.ഒരു ദിവസം ഏട്ടന്റെ കൂടെ അരുൺ വീട്ടിൽ വന്നു.അരുണിന്റെ പെരുമാറ്റം വീട്ടുകാർക്കും എനിക്കും ഇഷ്ടമായി.പിന്നെ കഴിഞ്ഞ ജൂണിൽ അരുൺ വീണ്ടും വീട്ടിൽ വന്നു.അങ്ങനെ വിവാഹത്തെക്കുറിച്ച് സംസാരിച്ചു.കാനഡയിൽ സെറ്റിൽഡ് ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു.വിദേശത്തു നിന്ന് വിവാഹം കഴിക്കാൻ താൽപര്യമില്ലായിരുന്നു.നാട്ടിലുള്ള ഒരാളെ മതിയെന്നാണ് തീരുമാനിച്ചത്.പിന്നെ അരുണിനും നാട്ടിൽ സെറ്റിൽഡ് ആകാനാണ് ഇഷ്ടമെന്നറിഞ്ഞപ്പോൾ വിവാഹത്തിന് സമ്മതിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

അടുത്ത ലേഖനം
Show comments