നടി ഭാമ വിവാഹിതയാകുന്നു; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് ആണ് വരന്‍.
Publish Date: Wed, 22 Jan 2020 (08:35 IST)
Updated Date: Wed, 22 Jan 2020 (08:37 IST)
മലയാളികളുടെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് ഭാമ തന്നെയാണ് ചിത്രങ്ങളുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്.
കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് ആണ് വരന്‍. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. ഭാമയുടെ കുടുംബ സുഹൃത്തുക്കളാണിവര്‍. കോട്ടയത്ത് വച്ചായിരിക്കും വിവാഹം.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്കെത്തുന്നത്. 2016ലെ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. നിരവധി കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.