സുമംഗലിയായി ഭാവന, ആശംസകൾ നേർന്ന് താരങ്ങൾ - ചിത്രങ്ങൾ കാണാം
ഭാവനയ്ക്ക് ആശംസയുമായി സിദ്ദിഖ്, മഞ്ജു വാര്യർ, നവ്യ നായർ - വീഡിയോ
Publish Date: Mon, 22 Jan 2018 (12:19 IST)
Updated Date: Mon, 22 Jan 2018 (12:22 IST)
നടി ഭാവന വിവാഹിതയായി. കന്നഡ നിർമാതാവ് നവീൻ ആണ് വരൻ. രാവിലെ 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നു ബന്ധുക്കൾക്കായുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്നു.
ചലച്ചിത്ര മേഖലയിൽ നിന്നും മഞ്ജു വാര്യർ, രമ്യ നമ്പീശൻ, നവ്യ നായർ, ലെന, മിയ, മിഥുൻ, സിദ്ദിഖ്, ഭാഗ്യ ലക്ഷ്മി, ശരണ്യ മോഹൻ തുടങ്ങിയവർ റിസെപ്ഷനിൽ പങ്കെടുത്തു. സിനിമയിലെ സുഹൃത്തുക്കൾക്കായി ലുലു കൺവെൻഷൻ സെന്റരിൽ റിസപ്ഷെൻ നടത്തും. ലുലു കണ്‍വന്‍ഷന്‍ സെന്ററിൽ നടക്കാനിരിക്കുന്ന റിസെപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.