Webdunia - Bharat's app for daily news and videos

Install App

ബ്ലൗസില്ലാതെ സാരിയുടുത്തു,വൈറല്‍ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്,നടി ചൈത്ര പ്രവീണ പറയുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഫെബ്രുവരി 2024 (15:17 IST)
നടി ചൈത്ര പ്രവീണിന്റെ ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയത്. വസ്ത്രധാരണത്തിന്റെ പേരിലാണ് നടിക്ക് പഴി കേള്‍ക്കേണ്ടിവന്നത്.വൈറലായ തന്റെ ഗ്ലാമര്‍ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ചൈത്ര തന്നെ വിവരിച്ചിരിക്കുകയാണ്.എല്‍എല്‍ബി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളെ പകര്‍ത്തിയതാണ് ഈ വീഡിയോ. കറുത്ത സാരിയില്‍ ഗ്ലാസമറായി പ്രത്യക്ഷപ്പെട്ട നടിക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.
 
അഭിനയത്തോടുള്ള താല്‍പര്യം കൊണ്ടാണ് 
ദന്തിസ്റ്റായ ചൈത്ര പ്രവീണ്‍ സിനിമയില്‍ എത്തിയത്. മോഡലിങ്ങിലൂടെയാണ് ചലച്ചിത്ര ലോകത്തേക്കുള്ള നടിയുടെ വരവ്. കറുത്ത നെറ്റ് സാരിയുടെ ഉള്ളില്‍ സ്‌കിന്‍ കളറുള്ള ബ്ലൗസ് ആയിരുന്നു നടി ധരിച്ചത്. എന്നാല്‍ ബ്ലൗസ് ഇല്ലാതെയാണ് നടി എത്തിയതെന്ന് തരത്തിലുള്ള കമന്റുകള്‍ വന്നതോടെ വീഡിയോ വൈറലായി. എന്നാല്‍ താന്‍ വൈറലാകാന്‍ വേണ്ടി മനര്‍പൂര്‍വ്വം ചെയ്ത കാര്യമല്ല ഇതെന്നാണ് ചൈത്ര പറയുന്നത്.തന്റെ അമ്മയുടെ സാരിയും ബ്ലൗസുമായിരുന്നു അതെന്നും ചൈത്ര പറഞ്ഞു.
 
 'ഞാനൊരു കോഴിക്കോട്ടുകാരിയാണ്. അത് ഞാന്‍ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്റ് കണ്ടപ്പോള്‍ സങ്കടം തോന്നി. അന്ന് ഞാന്‍ ധരിച്ചത് എന്റെ അമ്മയുടെ സാരിയും ബ്ലൗസുമാണ്. വൈറലാകണം എന്ന് കരുതി ചെയ്തതല്ല. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അത് എന്റെ നേട്ടം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ ഡ്രസ്സ് ധരിച്ചതിനു ശേഷം ഞാന്‍ എന്റെ അമ്മയ്ക്ക് വീഡിയോ കോള്‍ ചെയ്ത് കാണിച്ചിരുന്നു. 'കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ട്' എന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്. അതു കഴിഞ്ഞ് വീഡിയോ പുറത്ത് വന്നപ്പോഴും ഞാന്‍ ശ്രദ്ധിച്ചത് എന്റെ ചിരി കൊള്ളാമായിരുന്നോ, ഞാന്‍ സുന്ദരിയാണോ എന്നൊക്കെയാണ്. ഡ്രസ്സിങില്‍ ഒരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നിയില്ല. പിന്നീടാണ് വിഡിയോ വൈറലാകുന്നത്',-ചൈത്ര പ്രവീണ്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments