Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം വിജയനെ കാണാന്‍ ജനക്കൂട്ടം,സെല്‍ഫി വീഡിയോയുമായി ആരാധകരെ ആവേശത്തിലാക്കി നടന്‍

Vijay  announcement of the party Vijay party  selfie video

കെ ആര്‍ അനൂപ്

, തിങ്കള്‍, 5 ഫെബ്രുവരി 2024 (12:25 IST)
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.ഫെബ്രുവരി 2 നാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി നടന്‍ പ്രഖ്യാപിച്ചത്. നടന്റെ കരിയറിലെ 69 ആമത്തെ സിനിമ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ നടന്‍ ശ്രദ്ധകേന്ദ്രീകരിക്കും. വിജയ് സിനിമ ജീവിതം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത ആരാധകരെ നിരാശരാക്കിയെങ്കിലും നടന് എല്ലാ പിന്തുണയും അവര്‍ നല്‍കുന്നുണ്ട്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ (ഗോട്ട്) ലൊക്കേഷനില്‍ വിജയനെ കാണാന്‍ ആയിരങ്ങള്‍ തടിച്ചുകൂടി. ആരാധകര്‍ക്കൊപ്പം ഒരു സെല്‍ഫി എടുക്കുവാന്‍ വിജയ് എത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.
 
ഇത്തവണത്തെ വിജയുടെ സെല്‍ഫി ഏറെ പ്രാധാന്യമുള്ളതാണ്. പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം തന്റെ ശക്തി ആരാധകരാണെന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയുകയാണ് വിജയ് വീഡിയോയിലൂടെ കാണിച്ചുതരുന്നത്.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നടൻറെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ താരം രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കും എന്നാണ് പറയുന്നത്. തമിഴ് രാഷ്ട്രീയത്തിൽ വിജയുടെ അരങ്ങേറ്റം എത്രത്തോളം വലിയ ചലനം ഉണ്ടാക്കും എന്നത് കണ്ടു തന്നെ അറിയണം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെക്‌സിക്കോയില്‍ മോഹന്‍ലാല്‍, വാലിബന് ശേഷം ഇടവേള, നടന്‍ യാത്രയിലോ ?