Webdunia - Bharat's app for daily news and videos

Install App

'അടിയും ചീത്തയും കേട്ടാണ് 14 വർഷം നിന്നത്': ആദ്യ ബന്ധത്തിലെ കയ്‌പേറിയ അനുഭവം പറഞ്ഞ് നടി ദിവ്യ

നിഹാരിക കെ എസ്
ശനി, 2 നവം‌ബര്‍ 2024 (12:16 IST)
നടൻ ക്രിസ് വേണുഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റെയും വിവാഹത്തിന് പിന്നാലെ ഇവർക്ക് നേരെ വൻ സൈബർ ആക്രമണമായിരുന്നു നടന്നത്. അറുപതു കഴിഞ്ഞ കിളവൻ നാൽപതുകാരിയെ വിവാഹം കഴിച്ചുവെന്നും ഈ പ്രായത്തിൽ കല്യാണം കഴിച്ചത് മറ്റു പലതിനുമാണ് എന്നിങ്ങനെ അറപ്പുതോന്നുന്ന രീതിയിലായിരുന്നു പല കമന്റുകളും. ആദ്യ ബന്ധത്തിൽ താൻ അനുഭവിച്ചതൊന്നും അറിയാതെയാണ് പലരും തങ്ങൾക്കെതിരെ കമന്റുകൾ ഇടുന്നതെന്ന് ദിവ്യ പറയുന്നു.
 
'ആദ്യത്തേത് പ്രണയവിവാഹമായിരുന്നു. ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ആദ്യത്തേത് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നില്ല. രണ്ടാമത്തേത് അങ്ങനെയാവരുത് എന്നുണ്ടായിരുന്നു. ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയ ആളാണ് ഞാന്‍. നീ എന്ത് ഉണ്ടാക്കി, രണ്ട് മക്കളെയും കൊണ്ട് എങ്ങനെ ജീവിക്കും, വീടുണ്ടോ സ്വത്തുണ്ടോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ ഞാന്‍ ഒറ്റയ്ക്ക് ഒരു കുറവുമില്ലാതെ എന്റെ രണ്ടുമക്കളെയും ഇത്രയും വളര്‍ത്തി വലുതാക്കിയത് ആരും കാണുന്നില്ല. എന്റെ സുഖത്തിനു വേണ്ടി അവരെ തള്ളിപ്പറഞ്ഞിട്ടില്ല. 
 
18-ാം വയസ്സിലായിരുന്നു ആദ്യവിവാഹം. 32-ലാണ് വിവാഹമോചനം. എന്റെ ഒരു നല്ല പ്രായം മുഴുവന്‍ അടിയും ചീത്തയും കേട്ടാണ് നിന്നത്. ആ ജീവിതം ആര്‍ക്കും അറിയണ്ട. സെക്‌സിനു വേണ്ടിയാണ് വിവാഹം കഴിച്ചത് എന്ന് വരെയായിരുന്നു കമൻ്റുകൾ. എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നത്. ഞാൻ സെക്സിനു വേണ്ടിയല്ല വിവാഹം കഴിച്ചത്', ദിവ്യ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments